ഇറ്റലിയും സ്പെയിനും പ്രീ ക്വാർട്ടറിൽ : യൂറോയിൽ കളി ആവേശം പ്രീ ക്വാർട്ടറിലേയ്ക്ക് 

ലെയ്പ്ഷിഗ് (ജര്‍മനി): യൂറോ കപ്പ് ഫുട്‌ബോളിലെ മരണ ഗ്രൂപ്പായ ബിയില്‍ നിന്നും പ്രീക്വാര്‍ട്ടറിലേക്കു ടിക്കറ്റെുത്ത രണ്ടാമത്തെ ടീമായി മാറിയിരിക്കുകയാണ് നിലവിലെ ചാംപ്യന്മാരായ ഇറ്റലി.ഗ്രൂപ്പിലെ മറ്റൊരു കളിയില്‍ മുന്‍ ജേതാക്കളായ സ്‌പെയിന്‍ ഹാട്രിക്ക് ജയത്തോടെ ഒന്നാംസ്ഥാനത്തു ഫിനിഷ് ചെയ്യുകയും ചെയ്തു. കരുത്തരുടെ പോരാട്ടത്തില്‍ ക്രൊയേഷ്യക്കെതിരേ നാടകീയ സമനില പിടിച്ചുവാങ്ങിയാണ് ക്രൊയേഷ്യ അവസാന 16 ടീമുകളിലൊന്നായി മാറിയത്.

Advertisements

തോല്‍വിയുടെ വക്കില്‍ നിന്നും അസൂറികളുടെ രക്ഷകനായത് പകരക്കാരനായി ഇറങ്ങിയ മാറ്റിയ സക്കാനിയാണ്. ഗോള്‍രഹിതമായ ആദ്യ പകുതിക്കു ശേഷം 55ാം മിനിറ്റില്‍ ക്യാപ്റ്റനും സൂപ്പര്‍ താരവുമായ ലൂക്കാ മോഡ്രിച്ച്‌ നേടിയ ഗോളില്‍ ക്രൊയേഷ്യ 1-0ന്റെ വിജയം ഏറെക്കുറെ ഉറപ്പിച്ചതായിരുന്നു. എന്നാല്‍ പരാജയത്തിന്റെ വക്കില്‍ നിന്നും അസൂറികള്‍ അവിശ്വസനീമായി രക്ഷപ്പെടുകയായിരുന്നു. അധിക സമയമായി 10 മിനിറ്റാണ് കളിയില്‍ അനുവദിക്കപ്പെട്ടത്. മല്‍സരം ക്രൊയേഷ്യ 1-0നു ജയിക്കുമെന്നിരിക്കെയായിരുന്നു എട്ടാം മിനിറ്റില്‍ സക്കാനിയുടെ കിടിലന്‍ ഗോള്‍. ഗോളി ഡൊമിനിക്ക് ലിവാക്കേവിച്ചിനെ സ്തബ്ധനാക്കിയാണ് തകര്‍പ്പനൊരു ഷോട്ടിലൂടെ താരം വല കുലുകുക്കിയത്. മികച്ചൊരു മുന്നേറ്റത്തിനൊടുവിലായിരുന്നു സക്കാനിയുടെ ഗോള്‍.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മധ്യനിരയില്‍ നിന്നുള്ള അതിവേഗ നീക്കത്തിനൊടുവില്‍ ക്രൊയേഷ്യന്‍ പെനല്‍റ്റി ബോക്്സിനു തൊട്ടരികില്‍ വച്ച്‌ ടീമംഗം ഇടതു മൂലയിലേക്കു തള്ളി നല്‍കിയ ബോള്‍ നേരെ സക്കാനിയുടെ കാലിലേക്കാണ് വന്നത്. ഈ സമയത്തു അദ്ദേഹത്തെ മാര്‍ക്ക് ചെയ്യാന്‍ ക്രൊയേഷ്യയുടെ ആരും തന്നെയായിരുന്നു. ബോള്‍ സ്‌റ്റോപ്പ് ചെയ്യുക പോലും ചെയ്യാതെ വലതു കാല്‍ കൊണ്ട് സക്കാനി അതു വലയുടെ വലതുമൂലയിലേക്കു കോരിയിട്ടപ്പോള്‍ ഡൈവ് ചെയ്ത ഗോള്‍ തീര്‍ത്തും നിസ്സഹായനായിരുന്നു.

നേരത്തേ ആദ്യ ഗോള്‍ നേടുന്നതിനു മുമ്ബ് തന്നെ 52ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ അക്കൗണ്ട് തുറക്കാന്‍ ക്രൊയേഷ്യക്കു അവസരം ലഭിച്ചിരുന്നു. ഇറ്റാലിയന്‍ താരം ബോക്‌സിനുള്ളില്‍ വച്ച്‌ കൈ കൊണ്ട് ബോള്‍ തടുത്തതിനെ തുടര്‍ന്നായിരുന്നു ഇത്. വാര്‍ പരിശോധനയ്‌ക്കൊടുവിലാണ് റഫറി പെനല്‍റ്റി സ്‌പോട്ടിലേക്കു വിരല്‍ ചൂണ്ടിയത്. കിക്കെടുക്കാനെത്തിയത് മോഡ്രിച്ചുമായിരുന്നു. പക്ഷെ അദ്ദേഹത്തിന്റെ ദുര്‍ബലമായ പെനല്‍റ്റി ഗോളി ഡൊണാമുറ ഇടതു വശത്തേക്കു ഡൈവ് ചെയ്ത് ബ്ലോക്ക് ചെയ്യുകയായിരുന്നു.

പക്ഷെ ക്രൊയേഷ്യയുടെ ഈ നിരാശയ്ക്കു മൂന്നു മിനിറ്റുകളുടെ ആയുസ് മാത്രമേയുണ്ടായുള്ളൂ. 55ാം മിനിറ്റില്‍ അവര്‍ ലീഡ് പിടിച്ചെടുത്തു. പകരക്കാരനായി ഇറങ്ങിയ ബ്രയാന്‍ ക്രിസ്റ്റാന്റെയുടെ ബോക്‌സിനുള്ളില്‍ നിന്നുമുള്ള ഒരു ക്ലോസ് റേഞ്ച് ഷോട്ട് ഗോളി ഡൊണാമുറ തടുത്തിട്ടെങ്കിലും റീബൗണ്ട് ചെയ്ത ബോള്‍ മോഡ്രിച്ച്‌ ഒഴിഞ്ഞ വലയിലേക്കു അടിച്ചുകയറ്റുകയായിരുന്നു. ഈ മല്‍സരത്തില്‍ ഇരുടീമുകളും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടത്തിയത്. ആര്‍ക്കും വ്യക്തമായ ആധിപത്യം അവകാശപ്പെടാനില്ലായിരുന്നു.

അതേസമയം, നേരത്തേ തന്നെ പ്രീക്വാര്‍ട്ടറിലെത്തിയ സ്‌പെയിന്‍ രണ്ടാംനിര ടീമിനെയാണ് അല്‍ബേനിയക്കെതിരേ പരീക്ഷിച്ചത്. തൊട്ടുമുമ്ബത്തെ മല്‍സരത്തില്‍ കളിച്ച ടീമില്‍ പത്ത് മാറ്റങ്ങള്‍ അവര്‍ വരുത്തുകയും ചെയ്തു. 13ാം മിനിറ്റില്‍ ബാഴ്‌സലോ സ്‌ട്രൈക്കര്‍ ഫെറാന്‍ ടോറസിന്റെ വകയായിരുന്നു സ്‌പെയിനിന്റെ വിജയഗോള്‍. തോല്‍വിയോടെ അല്‍ബേനിയ ടൂര്‍ണമെന്റില്‍ നിന്നും പുറത്താവുകയും ചെയ്തു.

Hot Topics

Related Articles