ലണ്ടൻ: ലോകകപ്പ് യോഗ്യത മത്സരത്തിൽ ഇറ്റലിക്ക് പരാജയം. പ്ലേ ഓഫിനു യോഗ്യത നേടിയ പോർച്ചുഗൽ അവസാന പ്രതീക്ഷ സജീവമാക്കി. പ്ലേ ഓഫ് മത്സരത്തിൽ ദുർബലരായ നോർത്ത് മാസിഡോണിയയോടായിരുന്നു ഇറ്റലി അടിയറവ് പറഞ്ഞത്.
ഗോൾരഹിതമായി എക്‌സ്ട്രാ ടൈമിലേക്ക്‌പോകുമെന്ന് തോന്നിച്ച മത്സരത്തിന്റെ 92ാം മിനിറ്റിൽ അലക്‌സാണ്ടർ ട്രൈകോവ്‌സ്‌കി നേടിയ ഗോളാണ് മുൻ ലോകചാമ്പ്യൻമാരുടെ വഴിയടച്ചത്.
പ്ലേഓഫിൽ പൊരുതിക്കളിച്ച തുർക്കിയെ ഒന്നിനെതിരെ മൂന്നു ഗോളിന് തകർത്ത് പോർച്ചുഗൽ നിർണായകമായ ഫൈനൽ പ്ലേഓഫിന് യോഗ്യത നേടി. നോർത്ത് മാസിഡോണിയയുമായിട്ടായിരിക്കും പോർച്ചുഗലിന്റെ പ്ലേ ഓഫ് ഫൈനൽ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഏഷ്യയിൽ നിന്നും ജപ്പാനും സൗദിഅറേബ്യയും ലോകകപ്പിന് യോഗ്യത നേടി. സൗദി ചൈനയെ സമനിലയിൽ തളച്ചപ്പോൾ ആസ്‌ട്രേലിയയെ രണ്ട് ഗോളിന് തകർത്താണ് ജപ്പാൻ ടിക്കറ്റെടുത്തത്.കഴിഞ്ഞ വർഷം യൂറോകപ്പ് നേടിയെങ്കിലും യോഗ്യത റൗണ്ടിലെ അവസാന രണ്ട് മത്സരങ്ങളിൽ സമനില വഴങ്ങിയതോടെയാണ് ഇറ്റലിക്ക് പ്ലേ ഓഫ് കളിക്കേണ്ടി വന്നത്.