വിജയരുചിയറിയാതെ മുബൈ; 2022 ഐ.പിഎല്ലിൽ വിജയമില്ലാത്ത ഏക ടീമായി അവശേഷിച്ചത് മുംബൈ മാത്രം

മുംബൈ: ഐ.പി.എല്ലിലെ അഞ്ചാം തോൽവി ഏറ്റുവാങ്ങി മുംബൈ ഇന്ത്യൻസിന് ദാരുണ പതനം. പഞ്ചാബിനെതിരായ തോൽവിയോടെ, ഒരൊറ്റ വിജയം പോലുമില്ലാതെ പോയിന്റ് പട്ടികയിൽ താഴേയ്ക്ക് കൂപ്പുകുത്തി മുംബൈ. പഞ്ചാബ് ഉയർത്തിയ 198 എന്ന വിജയലക്ഷ്യത്തിന് മുന്നിൽ പതറി വീഴുന്ന മുബൈ ബാറ്റിംങ് നിരയുടെ കാഴ്ച ഏറെ വേദനാജനകമായിരുന്നു. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിംങ്‌സ് മായങ്കിന്റെയും (52), ശിഖർ ധവാന്റെയും (70) മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ 198 എന്ന മികച്ച ടോട്ടൽ പടുത്തുയർത്തിയത്.

Advertisements

30 റൺസ് എടുത്ത ജിതേഷ് ശർമ്മയും ടീം സ്‌കോറിൽ നിർണ്ണായക സംഭാവന നൽകി. മുംബൈയ്ക്ക് വേണ്ടി മലയാളി താരം ബേസിൽ തമ്പി രണ്ടും, ഉനദ്കട്ട്, ബുംറ, മുരുകൻ അശ്വിൻ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. മറുപടി ബാറ്റിംങിന് ഇറങ്ങിയ മുംബൈയ്ക്ക് അൽപമെങ്കിലും അശ്വാസം പകർന്നത് ബ്രേവിസ് മാത്രമായിരുന്നു. ഒരു ഓവറിൽ നാല് സിക്‌സറുകൾ അടക്കം പറത്തിയ ബ്രേവിസ് ഒരു ഘട്ടത്തിൽ മുബൈയ്ക്ക് വിജയ പ്രതീക്ഷ അടക്കം നൽകി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അവസാന ഓവറിൽ 22 റൺ വിജയിക്കാൻ വേണ്ടപ്പോൾ, ഉനദ്ക്ട്ട്ട് ആദ്യ പന്ത് സിക്‌സ് അടിച്ച് വിജയ പ്രതീക്ഷ നൽകി. എന്നാൽ, ഉനദ്കട്ടിനെയും, ബുംറയെയും, അവസാന പന്തിൽ മിൽനെയെയും പുറത്താക്കിയ ഒഡിയൻ സ്മിത്ത് മികച്ച വിജയം പഞ്ചാബിന് നൽകുകയായിരുന്നു. ഇതോടെ ഉജ്വല വിജയം പഞ്ചാബിനെ തേടിയെത്തി. മുബൈയ്ക്ക് തുടർച്ചയായ അഞ്ചാം പരാജയവും, പോയിന്റ് പട്ടികയിലെ അവസാന സ്ഥാനവും സ്വന്തം.

Hot Topics

Related Articles