രണ്ടാം ദിനത്തിലും ഒഴുകുന്നത് കോടികൾ; പ്രിയം ഇന്ത്യൻ താരങ്ങൾക്ക് തന്നെ; കൊവിഡ് ഭീതിയിൽ വിദേശ താരങ്ങളെ സ്വീകരിക്കാതെ ടീമുകൾ; മലയാളി താരം സച്ചിൻ ബേബിയെ ആരും വാങ്ങിയില്ല: ഐ.പി.എൽ രണ്ടാം ദിനത്തിലെ ലേല വാർത്തകൾ ഇങ്ങനെ

ബംഗളൂരു: ഐ.പി.എൽ ലേലത്തിന്റെ രണ്ടാം ദിനത്തിലും ആവേശം അണപൊട്ടി ഒഴുകുകയാണ്. കോടികളാണ് ലേലക്കളത്തിൽ മറിയുന്നത്. ചാരുശർമ്മയുടെ നേതൃത്വത്തിൽ പുരോഗമിക്കുന്ന ലേല നടപടികളിൽ കാര്യമായി ആരും വിളിച്ചെടുക്കാത്തത് വിദേശ താരങ്ങളെ തന്നെയാണ്. ലീഗ് ഇന്ത്യയിൽ തന്നെയാണ് നടക്കുന്നതെന്നും, കൊവിഡ് ഭീതിയുമാണ് വിദേശ താരങ്ങളോട് മുഖം തിരിഞ്ഞ് നിൽക്കാൻ ഇവരെ പ്രേരിപ്പിക്കുന്നത്. ബയോബബ്‌ളിലാണ് മത്സരങ്ങൾ നടക്കുന്നതെങ്കിൽ പല വിദേശതാരങ്ങളും പാതി വഴിയിൽ മത്സരം അവസാനിപ്പിച്ചു മടങ്ങുന്നുണ്ട്. ഇത് ടീമുകളെ മാറിചിന്തിക്കാൻ പ്രേരിപ്പിക്കുന്നു.

Advertisements

ലേലം ഇതുവരെ
ആദ്യം ലേലത്തിൽ വന്ന സൗത്ത് ആഫ്രിക്കയുടെ ഏദൻ മക്രത്തിനെ 2.6 കോടി രൂപയ്ക്ക് ഹൈദരാബാദ് സ്വന്തമാക്കി.
ഒരു കോടി രൂപയ്ക്ക് കൊൽക്കത്തയാണ് അജിൻക്യേ രഹാനെയെ സ്വന്തമാക്കിയത്. ഇന്ന് ലേലത്തിൽ എത്തിയ ആദ്യ ഇന്ത്യൻ താരവും രഹാനെ തന്നെയായിരുന്നു.
ഇംഗ്ലീഷ് താരം ഡേവിഡ് മലാനെയും, ഓസീസ് താരം ലെബുഷൈനെയും, ഇംഗ്ലണ്ട് ക്യാപ്റ്റൻ ഓയിൻ മോർഗനെയും ഓസീസ് ക്യാപ്റ്റൻ ആരോൺ ഫിഞ്ചിനെയും ലേലത്തിൽ വച്ചെങ്കിലും ആരും ഏറ്റെടുക്കാൻ തയ്യാറായില്ല. ഇന്ത്യയുടെ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ചേതേശ്വർ പൂജാരയെ കഴിഞ്ഞ തവണ ചെന്ന വാങ്ങിയിരുന്നെങ്കിൽ, ഇത്തവണ ഒരു ടീമും പൂജാരയ്ക്കായി രംഗത്ത് എത്തിയില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇന്ത്യൻ താരം മന്ദീപ് സിങ്ങിന് 1.1 കോടി രൂപയ്ക്ക് ഡൽഹി ക്യാപ്പിറ്റൽസ് സ്വന്തമാക്കി. സൺറൈസേഴ്‌സും പഞ്ചാബും തമ്മിൽ നടന്ന കടുത്ത ലേലം വിളിയ്‌ക്കൊടുവിൽ, ഒരു കോടി രൂപ അടിസ്ഥാന വിലയുള്ള ഇംഗ്ലീഷ് ഓൾറൗണ്ടർ ലിയാം ലിവിങ്‌സ്റ്റണ്ണിനെ 11.50 കോടിയ്ക്ക് പഞ്ചാബ് സ്വന്തമാക്കി. 1.50 കോടി അടിസ്ഥാന വിലയിട്ട ജെയിംസ് നീഷാമിനെ ഒരു ടീമും ലേലം വിളിച്ച് സ്വന്തമാക്കിയില്ല.

ഒരു കോടി രൂപ അടിസ്ഥാന വിലയിട്ട ജയന്ത് യാദവ്, 1.7 കോടിയ്ക്ക് പുതിയ ടീമായ ഗുജറാത്ത് ടൈറ്റൻസിൽ എത്തി. 50 ലക്ഷം രൂപ അടിസ്ഥാന വിലയുള്ള വിജയ് ശങ്കറിനെ 1.4 കോടി രൂപ മുടക്കി ഗുജറാത്ത് ടൈറ്റൻസ് സ്വന്തമാക്കി. വിൻഡീസ് താരം ഓഡിയൻ സ്മിത്തിനെ ഒരു കോടി രൂപയുടെ അടിസ്ഥാന വിലയിൽ നിന്നും അഞ്ചു കോടി രൂപ അധികം മുടക്കി ആറു കോടിയ്ക്ക് പഞ്ചാബ് കിംങ്‌സ് സ്വന്തമാക്കി. ദക്ഷിണാഫ്രിക്കൻ പേസർ മാർക്കോ ജാസൺ 50 ലക്ഷം രൂപ അടിസ്ഥാന വിലയിലാണ് ലേലത്തിൽ പങ്കെടുത്തത്. എന്നാൽ, 4.2 കോടി രൂപ മുടക്കിയ സൺറൈസേഴ്‌സ് ഹൈദരാബാദ് ഇദ്ദേഹത്തെ സ്വന്തമാക്കി.

നാലു കോടി മുടക്കി ശിവം ദുബൈയെ ചൈന്നെയും, 90 ലക്ഷം മുടക്കി കൃഷ്ണപ്പ ഗൗദത്തെ ലഖ്‌നൗ സൂപ്പർ ജെയിന്റ്‌സും സ്വന്തമാക്കി. ഇഷാന്ത് ശർമ്മയെ വാങ്ങാൻ ആരും ഉണ്ടായിരുന്നില്ല. 5.25 കോടി രൂപയാണ് ഖലീൽ അഹമ്മദിന് വേണ്ടി ഡൽഹി ക്യാപിറ്റൽസ് മുടക്കിയത്. ശ്രീലങ്കൻ താരം ദുഷ്മന്ത് ചമീരയെ സൂപ്പർ ജെയിന്റ്‌സ് രണ്ടു കോടി രൂപയ്ക്കാണ് സ്വന്തമാക്കിയത്.

നാലു കോടി രൂപയ്ക്കാണ് ചേതൻ സഖറിയ എന്ന യുവ താരം ഡൽഹിയിൽ എത്തിയത്. 2.6 കോടി രൂപ മുടക്കി രാജസ്ഥാൻ റോയൽസ് നവ്ദീപ് സെയ്‌നിയെ വാങ്ങിയപ്പോൾ, വിൻഡീസ് താരം ഷെൽഡ്രൻ കോർട്ടലിനെ വാങ്ങാൻ ആരും ഉണ്ടായില്ല. സ്പിന്നർ മായങ്ക് മാർക്കഡേ 65 ലക്ഷം രൂപയ്ക്ക് മുംബൈ ഇന്ത്യൻസിൽ എത്തി. ഷഹ്ബാദ് നദീം 50 ലക്ഷം രൂപയ്ക്ക് സൂപ്പർ ജെയിന്റ്‌സിൽ എത്തിയപ്പോൾ, ലങ്കൻ സ്പിന്നർ മഹീഷ് തിക്ഷാനെ 70 ലക്ഷത്തിനാണ് സൂപ്പർ കിംങ്‌സിൽ എത്തിയത്. കർൺ ശർമ്മ, പീയൂഷ് ചൗള, മലയാളി താരം സച്ചിൻ ബേബി എന്നിവരെ ആരും വാങ്ങിയില്ല. റിങ്കു സിങ് 55 ലക്ഷത്തിന് കൊൽക്കത്തയിസും, മന്നൻ വോറ സൂപ്പർ ജെയിന്റ്‌സിലും എത്തി.

Hot Topics

Related Articles