ജഡേജ കട്ടക്കലിപ്പിൽ തന്നെ; ചെന്നൈയിലെ എല്ലാ ബന്ധങ്ങളും മുറിച്ചു; ധോണിയുടെ പിറന്നാളിന് പോലും ആശംസ പറഞ്ഞില്ല

ചെന്നൈ: കഴിഞ്ഞ ഐ.പി.എൽ സീസണിൽ ക്യാപ്ടനായി അവരോധിക്കപ്പെടുകയും മോശം പ്രകടനത്തിന്റെ പേരിൽ അത് നഷ്ടമാവുകയും ചെയ്ത ഇന്ത്യൻ ആൾറൗണ്ടർ രവീന്ദ്ര ജഡേജ അടുത്ത സീസണിൽ ചെന്നൈ സൂപ്പർ കിംഗ്‌സ് വിട്ടേക്കുമെന്ന് സൂചന.
തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്ന് സൂപ്പർ കിംഗ്‌സുമായി ബന്ധപ്പെട്ട പോസ്റ്റുകളെല്ലാം ജഡേജ നീക്കം ചെയ്തതോടെയാണ് താരം ക്‌ളബ് വിടുമെന്ന വാർത്തകളും പരന്നത്. ചെന്നൈ ടീമും ജഡേജയും തമ്മിൽ അത്ര രസത്തിലല്ലെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. 2022 സീസണിന്റെ തുടക്കത്തിൽ ധോണിക്ക് പകരം സൂപ്പർ കിംഗ്‌സ് ജഡേജയെ ക്യാപ്ടനായി പ്രഖ്യാപിച്ചിരുന്നു.

Advertisements

എന്നാൽ ടീമിന്റെ മോശം പ്രകടനത്തെ തുടർന്ന് ധോണിയെ ക്യാപ്ടൻ സ്ഥാനത്ത് തിരിച്ചെത്തിച്ചു. ഇതിനു പിന്നാലെ വാരിയെല്ലിന് പരിക്കേറ്റ ജഡേജയ്ക്ക് സീസൺ പൂർത്തിയാക്കാൻ സാധിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം ധോണിയുടെ ജന്മദിനത്തിൽ പോലും ജഡേജ ആശംസയറിയിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ആരാധകരിൽ ചിലർ രംഗത്തെത്തിയിരുന്നു.അതിന് പിന്നാലെയാണ് ജഡേജ സൂപ്പർ കിംഗ്‌സുമായി ബന്ധപ്പെട്ട പോസ്റ്റുകളെല്ലാം ജഡേജ നീക്കം ചെയ്തത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.