ഇതാണ് നിന്‍റെ ലാസ്റ്റ് ചാൻസ് ! ഇതിൽ നന്നായിട്ടു കളിച്ചില്ലെങ്കിൽ ഇനിയുള്ള ഇന്ത്യൻ ടീമിൽ സ്ഥാനം പ്രതീക്ഷിക്കണ്ട ..! അയർലൻഡിൽ ആറാടിയ സഞ്ജു സാംസണിന്റെ പോരാട്ടം വിലയിരുത്തി സനൽകുമാർ പത്മനാഭൻ എഴുതുന്നു

ക്രിക്കറ്റ് ലോകം

Advertisements
സനൽകുമാർ പത്മനാഭൻ

ഒരു ഫിഫ്റ്റി അടിച്ചു !
അതും ഈ അയര്ലണ്ടിനെതിരെ !!
അതിനാണോ ഈ തള്ളും ബഹളവും ! 😏
സഞ്ജുവിന്റെ ഇന്നലത്തെ ഫിഫ്റ്റി കണ്ടു
പുച്ഛിക്കുന്നവരോടാണ് …
ബാറ്റർ എന്ന നിലയിലും ക്യാപ്റ്റൻ എന്ന നിലയിലും വളരെ മികച്ചൊരു ഐ പിൽ സീസൺ കഴിഞ്ഞു പോയിട്ടും , അതിനു ശേഷം വന്ന ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ എന്ത് കൊണ്ടെന്നറിയാതെ ഇടം നേടാനാകാതെ പോയൊരു മനുഷ്യൻ ..


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തൊട്ടടുത്ത രണ്ടേ രണ്ട് മത്സരങ്ങൾ മാത്രമുള്ള അയർലൻഡ് പര്യടനത്തിൽ സെലെക്ഷൻ കിട്ടിയിട്ടും ആദ്യ മത്സരത്തിൽ പ്ലെയിങ് ഇലവനിൽ ഉൾപ്പെടാൻ കഴിയാതിരുന്ന ….
അവസാന മത്സരത്തിൽ മാത്രം കളിയ്ക്കാൻ അവസരം നൽകി ” ഇതാണ് നിന്‍റെ ലാസ്റ്റ് ചാൻസ് ! ഇതിൽ നന്നായിട്ടു കളിച്ചില്ലെങ്കിൽ ഇനിയുള്ള ഇന്ത്യൻ ടീമിൽ സ്ഥാനം പ്രതീക്ഷിക്കണ്ട ” എന്ന്‌ പറയാതെ പറയുന്ന ടീം മാനേജ്മെന്റിന് മുന്നിൽ കളിക്കാനിറങ്ങുന്ന …

2018 അയർലൻഡ് പര്യടനത്തിൽ രണ്ട് മത്സരങ്ങളുടെ പരമ്പരയിൽ റൻസുകൾ കണ്ടെത്താൻ രണ്ട് വട്ടം വിരാട് കോഹ്‌ലി യും , ഒരു വട്ടം രോഹിത് ശർമയും , ധോണിയും പരാജയപ്പെട്ട , 2022 ഇൽ ആദ്യ മത്സരത്തിൽ സൂര്യകുമാർ യാദവ് എന്ന പ്രതിഭ അക്കൗണ്ട് തുറക്കുവാനാകാതെ മടങ്ങിയ മണ്ണിൽ ഉയർന്ന സ്കോർ മാത്രം ലക്ഷ്യമിട്ടു പാഡ് കെട്ടിയിറങ്ങുന്ന …..

ഒരാൾ കടന്നു പോകുന്ന മാനസിക പിരിമുറുക്കങ്ങൾ നിങ്ങള്ക്ക് മനസിലാക്കുവാൻ സാധിക്കുന്നുണ്ടോ !!!
ഇല്ല !
നിങ്ങൾക്കത് മനസിലാവില്ല !!
അത് കൊണ്ടാണല്ലോ അയാളുടെ ഈ നേട്ടത്തിൽ ആർപ്പു വിളിക്കുന്നവരെ കാണുമ്പോൾ നിങ്ങള്ക്ക് ആശ്ചര്യവും പുച്ഛവും തോന്നുന്നതും … !
മലയാളത്തിലെ ഇന്നത്തെ ഒരു നടന്റെ താരമൂല്യവും , ഫാൻ ബേസും , ഹിറ്റുകളുടെ ശേഖരവും , പുരസ്‌കാരങ്ങളുടെ എണ്ണവും കണ്ടിട്ട് ഒരല്പം പുച്ഛത്തോടെ ” ഇതൊക്കെ ഇക്കാലത്തെ തിരക്കഥ എഴുതാനറിയാത്ത ആളുകൾ എന്തൊക്കെയോ കാട്ടിക്കൂട്ടിയ തിരക്കഥയിൽ അഭിനയിച്ചു നേടിയതല്ലേ ഇയാളൊക്കെ പഴയ പ്രതിഭകളായ തോപ്പിൽ ഭാസിയുടെയോ , എസ് എൽ പുരത്തിന്റെയോ , കെ ജി ജോര്ജിന്റെയോ തിരക്കഥകളിൽ അഭിനയിച്ചു കഴിവ് തെളിയിക്കട്ടെ ” എന്ന്‌ പറഞ്ഞാൽ നിങ്ങളെ നോക്കി ഞങ്ങൾ ചിരിക്കും …

നന്നായിട്ടു പൊട്ടി ചിരിക്കും …
കാരണം നിങ്ങൾ മെൻഷൻ ചെയ്‌ത നടൻ ഈ പറഞ്ഞവരുടെ തിരക്കഥ അല്ല ഇനി സാക്ഷാൽ ഫ്രാൻസിസ് ഫോർഡ് കൊപ്പോള യോ , ജെയിംസ് കാമറൂണോ എഴുതിയ സ്ക്രിപ്റ്റിലും അയാൾ തകർക്കും എന്നുറപ്പുള്ളതു കൊണ്ട്‌ തന്നെ !!!
ആ നടന്റെ പേര്‌ മോഹൻലാൽ എന്നായതു കൊണ്ട്‌ തന്നെ !!
അത് പോലെയാണ് ഹേ സഞ്ജു സാംസണും .. ! 🔥🔥🔥🔥
പ്രിയ സഞ്ജു നിങ്ങളുടെ എല്ലാ നേട്ടങ്ങളെയും കുറച്ചു കാണുന്നവരും , നേട്ടങ്ങൾക്കു നേരെ മുറുമുറുപ്പോടെ പല്ലു കടിക്കുന്നവരും ഉണ്ടാകും അവയെയെല്ലാം ഒരു ലെങ്ത് ബോളിനെ ചുമ്മാ ഒരു സ്റ്റെപ് ഔട്ടിലൂടെ തൂക്കിയെടുത്തു സെറ്റ് സ്ക്രീനിനു മുകളിലൂടെ ഗാലറിയിലേക്കു പറത്തി വിടുന്ന പോലെ ഡീൽ ചെയ്യുക ….
കളി ആസ്വദിക്കുക …
ട്വന്റി ലോകകപ്പിൽ ചെക്കൻ ഉൾപെടട്ടെ !
ഓസ്‌ട്രേലിയൻ മണ്ണ് ചെക്കന്റെ ഇഷ്ട ഭൂമിയാണ് ..
എന്നാൽ അവിടെ തീ മഴ പെയ്യും ….. 🔥🔥🔥🔥

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.