ക്രിക്കറ്റ് ലോകം
ഒരു ഫിഫ്റ്റി അടിച്ചു !
അതും ഈ അയര്ലണ്ടിനെതിരെ !!
അതിനാണോ ഈ തള്ളും ബഹളവും ! 😏
സഞ്ജുവിന്റെ ഇന്നലത്തെ ഫിഫ്റ്റി കണ്ടു
പുച്ഛിക്കുന്നവരോടാണ് …
ബാറ്റർ എന്ന നിലയിലും ക്യാപ്റ്റൻ എന്ന നിലയിലും വളരെ മികച്ചൊരു ഐ പിൽ സീസൺ കഴിഞ്ഞു പോയിട്ടും , അതിനു ശേഷം വന്ന ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ എന്ത് കൊണ്ടെന്നറിയാതെ ഇടം നേടാനാകാതെ പോയൊരു മനുഷ്യൻ ..
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തൊട്ടടുത്ത രണ്ടേ രണ്ട് മത്സരങ്ങൾ മാത്രമുള്ള അയർലൻഡ് പര്യടനത്തിൽ സെലെക്ഷൻ കിട്ടിയിട്ടും ആദ്യ മത്സരത്തിൽ പ്ലെയിങ് ഇലവനിൽ ഉൾപ്പെടാൻ കഴിയാതിരുന്ന ….
അവസാന മത്സരത്തിൽ മാത്രം കളിയ്ക്കാൻ അവസരം നൽകി ” ഇതാണ് നിന്റെ ലാസ്റ്റ് ചാൻസ് ! ഇതിൽ നന്നായിട്ടു കളിച്ചില്ലെങ്കിൽ ഇനിയുള്ള ഇന്ത്യൻ ടീമിൽ സ്ഥാനം പ്രതീക്ഷിക്കണ്ട ” എന്ന് പറയാതെ പറയുന്ന ടീം മാനേജ്മെന്റിന് മുന്നിൽ കളിക്കാനിറങ്ങുന്ന …
2018 അയർലൻഡ് പര്യടനത്തിൽ രണ്ട് മത്സരങ്ങളുടെ പരമ്പരയിൽ റൻസുകൾ കണ്ടെത്താൻ രണ്ട് വട്ടം വിരാട് കോഹ്ലി യും , ഒരു വട്ടം രോഹിത് ശർമയും , ധോണിയും പരാജയപ്പെട്ട , 2022 ഇൽ ആദ്യ മത്സരത്തിൽ സൂര്യകുമാർ യാദവ് എന്ന പ്രതിഭ അക്കൗണ്ട് തുറക്കുവാനാകാതെ മടങ്ങിയ മണ്ണിൽ ഉയർന്ന സ്കോർ മാത്രം ലക്ഷ്യമിട്ടു പാഡ് കെട്ടിയിറങ്ങുന്ന …..
ഒരാൾ കടന്നു പോകുന്ന മാനസിക പിരിമുറുക്കങ്ങൾ നിങ്ങള്ക്ക് മനസിലാക്കുവാൻ സാധിക്കുന്നുണ്ടോ !!!
ഇല്ല !
നിങ്ങൾക്കത് മനസിലാവില്ല !!
അത് കൊണ്ടാണല്ലോ അയാളുടെ ഈ നേട്ടത്തിൽ ആർപ്പു വിളിക്കുന്നവരെ കാണുമ്പോൾ നിങ്ങള്ക്ക് ആശ്ചര്യവും പുച്ഛവും തോന്നുന്നതും … !
മലയാളത്തിലെ ഇന്നത്തെ ഒരു നടന്റെ താരമൂല്യവും , ഫാൻ ബേസും , ഹിറ്റുകളുടെ ശേഖരവും , പുരസ്കാരങ്ങളുടെ എണ്ണവും കണ്ടിട്ട് ഒരല്പം പുച്ഛത്തോടെ ” ഇതൊക്കെ ഇക്കാലത്തെ തിരക്കഥ എഴുതാനറിയാത്ത ആളുകൾ എന്തൊക്കെയോ കാട്ടിക്കൂട്ടിയ തിരക്കഥയിൽ അഭിനയിച്ചു നേടിയതല്ലേ ഇയാളൊക്കെ പഴയ പ്രതിഭകളായ തോപ്പിൽ ഭാസിയുടെയോ , എസ് എൽ പുരത്തിന്റെയോ , കെ ജി ജോര്ജിന്റെയോ തിരക്കഥകളിൽ അഭിനയിച്ചു കഴിവ് തെളിയിക്കട്ടെ ” എന്ന് പറഞ്ഞാൽ നിങ്ങളെ നോക്കി ഞങ്ങൾ ചിരിക്കും …
നന്നായിട്ടു പൊട്ടി ചിരിക്കും …
കാരണം നിങ്ങൾ മെൻഷൻ ചെയ്ത നടൻ ഈ പറഞ്ഞവരുടെ തിരക്കഥ അല്ല ഇനി സാക്ഷാൽ ഫ്രാൻസിസ് ഫോർഡ് കൊപ്പോള യോ , ജെയിംസ് കാമറൂണോ എഴുതിയ സ്ക്രിപ്റ്റിലും അയാൾ തകർക്കും എന്നുറപ്പുള്ളതു കൊണ്ട് തന്നെ !!!
ആ നടന്റെ പേര് മോഹൻലാൽ എന്നായതു കൊണ്ട് തന്നെ !!
അത് പോലെയാണ് ഹേ സഞ്ജു സാംസണും .. ! 🔥🔥🔥🔥
പ്രിയ സഞ്ജു നിങ്ങളുടെ എല്ലാ നേട്ടങ്ങളെയും കുറച്ചു കാണുന്നവരും , നേട്ടങ്ങൾക്കു നേരെ മുറുമുറുപ്പോടെ പല്ലു കടിക്കുന്നവരും ഉണ്ടാകും അവയെയെല്ലാം ഒരു ലെങ്ത് ബോളിനെ ചുമ്മാ ഒരു സ്റ്റെപ് ഔട്ടിലൂടെ തൂക്കിയെടുത്തു സെറ്റ് സ്ക്രീനിനു മുകളിലൂടെ ഗാലറിയിലേക്കു പറത്തി വിടുന്ന പോലെ ഡീൽ ചെയ്യുക ….
കളി ആസ്വദിക്കുക …
ട്വന്റി ലോകകപ്പിൽ ചെക്കൻ ഉൾപെടട്ടെ !
ഓസ്ട്രേലിയൻ മണ്ണ് ചെക്കന്റെ ഇഷ്ട ഭൂമിയാണ് ..
എന്നാൽ അവിടെ തീ മഴ പെയ്യും ….. 🔥🔥🔥🔥