ന്യൂസ് ഡെസ്ക് : അരിയും ഉഴുന്നും വെള്ളത്തിലിട്ട് കുതിര്‍ത്തിട്ട് അരച്ച് വച്ചാല്‍ എട്ട് മണിക്കൂറിന് ശേഷം നല്ലൊന്നാന്തരം ഇഡ്ഡലി ഉണ്ടാക്കാം.മാവ് അരയ്ക്കുവാനായി അരി കുതിര്‍ത്തില്ലെങ്കിലും കുഴപ്പമില്ല, അരിപ്പൊടി ചേര്‍ത്താലും മതി. ഉഴുന്ന് അരച്ച് കഴിഞ്ഞ് ആവശ്യമുള്ള അളവില്‍ അരിപ്പൊടി വെള്ളം ചേര്‍ത്ത് കുഴച്ച് മിക്സിയില്‍ അരയ്ക്കാം. എന്നിട്ട് ഉഴുന്നും അരിപ്പൊടി അരച്ചതും നന്നായി യോജിപ്പിച്ചാല്‍ മതി.
നല്ല പൂ പോലെ മൃദുലമായ ഇഡ്ഡലി തയാറാക്കാം. അതേപൊലെ ഇഡ്ഡലി ഉണ്ടാക്കുന്നവരുടെ പ്രധാന പ്രശ്നമാണ് തട്ടില്‍ നിന്ന് ഇഡ്ഡലി നല്ലതുപോലെ അടര്‍ത്തി എടുക്കാന്‍ പറ്റില്ല എന്നത്. ഒരു സൂത്രവിദ്യ പ്രയോഗിച്ചാല്‍ നല്ല അടിപൊളിയായി ഇഡ്ഡലിത്തട്ടില് നിന്നും അടര്‍ത്തിയെടുക്കാം. പലരും വെളിച്ചെണ്ണ പുരട്ടാറുണ്ട് അതിനു പകരം ഇനി ബട്ടര്‍ പുരട്ടാം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇഡ്ഡലി തട്ടിലേക്ക് ബട്ടര്‍ തേച്ചിട്ട് അപ്പച്ചെമ്ബ് ചൂടാകുമ്ബോള്‍ അതില്‍വച്ച് തന്നെ മാവ് കോരി ഒഴിക്കണം. തട്ട് ചെറു ചൂടായിരിക്കുമ്ബോള് വേണം മാവ് ഒഴിക്കാൻ. അടച്ച് വച്ച് വേവിക്കാം. പാകമായി കഴിഞ്ഞാല്‍ സ്പൂണ്‍ പോലും വേണ്ട കൈകൊണ്ട് തന്നെ ഈസിയായി ഇഡ്ഡലി അടര്‍ത്തിയെടുക്കാം. ഇതൊന്നു പരീക്ഷിച്ചു നോക്കൂ.