ആലപ്പുഴ : കുപ്രസിദ്ധ കവര്‍ച്ചക്കാരന്‍ അപ്പച്ചന്‍ സജിത്തിനെ കേരള ഗവണ്‍മെന്റ് റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു.ആലപ്പുഴ ധന്‍ബാദ് എക്‌സ്പ്രസ് ട്രെയിനിലെ യാത്രക്കാരിയുടെ രണ്ടര പവന്‍ സ്വര്‍ണ്ണമാല ട്രെയിന്‍ ആലുവ റെയില്‍വേ സ്റ്റേഷനില്‍ നിന്നും പുറപ്പെടുന്ന സമയം കവര്‍ച്ച ചെയ്ത് ട്രെയിനില്‍ നിന്നും ചാടി രക്ഷപ്പെട്ട നിരവധി കവര്‍ച്ച കേസിലെ പ്രതിയും കാപ്പ ചുമത്തി ആലപ്പുഴ ജില്ലയില്‍ നിന്നും പുറത്താക്കിയിട്ടുള്ള ആലപ്പുഴ പുന്നപ്ര തെക്ക് പഞ്ചായത്ത് ആലിശ്ശേരി വീട്ടില്‍ ഷാജി മകന്‍ 31 വയസ്സുള്ള അപ്പച്ചന്‍ സജിത്ത് എന്നപേരില്‍ അറിയപ്പെടുന്ന കുപ്രസിദ്ധ കവര്‍ച്ചക്കാരന്‍ സജിത്തിനെ കേരള ഗവണ്‍മെന്റ് റെയില്‍വേ പോലീസിന്റെയും റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിന്റെയും സംയുക്തമായ അന്വേഷണത്തിന്റെ ഭാഗമായി ഇന്നലെ അറസ്റ്റ് ചെയ്തു.പ്രതിയില്‍ നിന്നും,പണയം വച്ചിരുന്ന ആലുവായിലെ സ്വര്‍ണ്ണപ്പണയ സ്ഥാപനത്തില്‍ നിന്നും മോഷണ മുതല്‍ കണ്ടെത്തി.
എറണാകുളം റെയില്‍വേ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ജോര്‍ജ്ജ് ജോസഫിന്റെ നേതൃത്വത്തിലുള്ള എറണാകുളം ഗവണ്‍മെന്റ് റെയില്‍വേ പോലീസ് സബ്ബ് -ഇന്‍സ്പെക്ടര്‍ മാരായ രതീഷ് പി. ആര്‍ , ഇ. കെ അനില്‍കുമാര്‍, ലൈജു. എസ് സിപിഒമാരായ ദിനില്‍, അനില്‍കുമാര്‍, അനീഷ് കുമാര്‍ അഖില്‍ തോമസ്, ശ്രീശങ്കര്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് ഇന്‍സ്‌പെക്ടര്‍മാരായ ബിനോയ് ആന്റണി,അജയ്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള എറണാകുളം സൗത്ത്,ആലുവ പോസ്റ്റ് സബ്ബ് -ഇന്‍സ്പെക്ടര്‍ മാരായ മണികണ്ഠന്‍, പ്രയ്‌സ് മാത്യു, എ എസ് ഐ സിജോ സേവിയര്‍, ഫിലിപ്പ് ജോണ്‍ കോണ്‍സ്റ്റബിള്‍ മാരായ അജയഘോഷ്, അനീഷ്, തോമസ്, ഷിജു അടങ്ങിയ ടീമാണ് പ്രതിയെ അറസ്റ്റ് ചെയ്യ്തത്. കുറ്റകൃത്യം നടന്ന ഉടന്‍ ട്രെയിനില്‍ യാത്ര ചെയ്തിരുന്ന പോലീസ് ഓഫീസര്‍മാര്‍ കൃത്യസമയം എറണാകുളം റെയില്‍വേ പോലീസ് ഇന്‍സ്പെക്ടര്‍ ക്രിസ്പിന്‍ സാം മിന് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സി സി ടി വി ഫുട്ടേജുകള്‍ പരിശോധിച്ച് ഉടനടി പ്രതിയെ കുറിച്ച് സൂചന ഉണ്ടാക്കി ഇരുപത്തി നാലു മണിക്കൂറിനുള്ളില്‍ പ്രതിയെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞു.എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് വിഐ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തത് എറണാകുളം സബ് ജയിലില്‍ അടച്ചു.