ജാഗ്രത പ്രീമിയര്‍ ലീഗ് ; ടീം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായി ; ലേലത്തിനായുള്ള താരങ്ങളുടെ രജിസ്‌ട്രേഷന്‍ പുരോഗമിക്കുന്നു

കോട്ടയം : ജാഗ്രത ന്യൂസ് ലൈവിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ജാഗ്രത പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് മത്സരത്തിന്റെ ടീം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായി. 12 ടീമുകളാണ് ലീഗില്‍ മത്സരിക്കുന്നത്. മിറാക്കിള്‍സ് ചമ്പക്കര , സിക്‌സേഴ്സ് കോട്ടയം , ത്രീ സ്റ്റാര്‍ കോട്ടയം , എംസിസി മണര്‍കാട് , വൈഎംസി മാങ്ങാനം , ഫീനിക്‌സ് എരുമേലി, മൈറ്റി ഓസീസ് , ഈഗിള്‍സ് കാണക്കാരി, സ്‌റ്റോംസ് വടവാതൂര്‍, ഷാഡോസ് മാന്നാനം , കോബ്രോസ് കോട്ടയം , റെയ്‌ഞ്ചേഴ്സ് തൃക്കോതമംഗലം എന്നീ ടീമുകളാണ് നിലവില്‍ ലീഗില്‍ മാറ്റുരയ്ക്കുവാന്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Advertisements

മെയ് 11, 12 തീയതികളില്‍ കോട്ടയം നാഗമ്പടം നെഹ്‌റു സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുന്നത്. 120 താരങ്ങളുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ പുരോഗമിക്കുകയാണ്. ടീമുകള്‍ക്ക് താരങ്ങളെ ലേലം വിളിച്ചെടുക്കാവുന്നതാണ്. ഇതിനായുള്ള ലേലം നടപടികള്‍ കോട്ടയത്ത് നടക്കും തീയതി പിന്നീട് അറിയിക്കും. ജാഗ്രത പ്രീമിയര്‍ ലീഗിന്റെ പ്രഥമ സീസണിലെ വിജയികളെ കാത്തിരിക്കുന്നത് അര ലക്ഷം രൂപയാണ്. രണ്ടാം സ്ഥാനക്കാര്‍ക്ക് 30000 രൂപയായിരിക്കും സമ്മാനമയി ലഭിക്കുക.

Hot Topics

Related Articles