പറയുന്ന കഥകളിൽ പതിരുണ്ടോ..! ക്യാമറക്കണുകളിൽ കണ്ടത് കുറുവകളോ..? കാടിളക്കി ഭയമുണർത്തി പായുന്നത് കുറുവകളോ, ഭയം വിതച്ച് മുതലടിയ്ക്കാനിറങ്ങിയ നാടൻ മോഷ്ടാക്കളോ; ജാഗ്രതാ ന്യൂസ് ലൈവ് ന്യൂസ് എഡിറ്റർ ജി.വിശ്വനാഥൻ എഴുതുന്നു

ജി.വിശ്വനാഥൻ
ന്യൂസ് എഡിറ്റർ
ജാഗ്രതാ ന്യൂസ് ലൈവ്

Advertisements

കോട്ടയം: കുറുവകളെപ്പറ്റി കണ്ടതും കേട്ടതും കാണാരിക്കുന്നതുമായി പാണന്മാർ പാടിനടക്കുന്ന കഥകളിൽ പതിരുണ്ടോ..! അതിരമ്പുഴയിലും, മാന്നാനത്തുമായി സി.സി.ടി.വി കണ്ടതും, നഗ്ന നേത്രങ്ങളാൽ മനുഷ്യന്മാർ കണ്ടതുമായ മോഷ്ടാക്കൾ കുറുവകൾ തന്നെയോ..! കുറുവകളാണോ, കുറുവകളുടെ പേരിൽ കുളംകലക്കി മീൻ പിടിക്കുന്ന വിരുതന്മാരാണോ എന്ന് പൊലീസ് അന്വേഷണം തുടരുകയാണ്. ഇതിനിടെയാണ് അതിരുന്വുഴയിൽ നിന്നും മാന്നാനത്തേയ്ക്ക് കുറുവകൾ കടുവകളായി എത്തി നാട്ടുകാരെ ഭയപ്പെടുത്തുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ശനിയാഴ്ച പുലർച്ചെ മുതലാണ് കോട്ടയത്തെ സോഷ്യൽ മീഡിയയിൽ കുറുവാ സംഘത്തിന്റെ വീരേതിഹാസ കഥകൾ പ്രചരിക്കുകയായിരുന്നു. ഇതിനിടെയാണ് അതിരമ്പുഴയിലെ വീട്ടിൽ നിന്നും സിസിടിവി് ക്യാമറാ ദൃശ്യങ്ങൾ പുറത്തു വന്നത്. ഈ ക്യാമറാ ദൃശ്യങ്ങളിൽ വീഡിയോയിലുണ്ടായത് കുറുവാ സംഘത്തിലെ അംഗങ്ങളാണ് എന്ന രീതിയിൽ പ്രചാരണം ആരംഭിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് ഞായറാഴ്ച രാത്രിയിൽ കോട്ടയം മാന്നാനത്ത് നിന്നും സമാന രീതിയിൽ കുറുവാ സംഘമെന്ന് അവകാശപ്പെടുന്ന സംഘത്തെ കണ്ടെത്തിയത്.

എന്നാൽ, ഇത് കുറുവാ സംഘം തന്നെയാണ് എന്ന് ഉറപ്പിക്കാൻ ഇനിയും പൊലീസിനായിട്ടില്ല. പക്ഷേ, മാധ്യമങ്ങളിലും വാമൊഴികളിലും ഈ സംഘം കുറുവയാണെന്നുറപ്പിക്കുന്ന കഥകൾ തീ പോലെ പറപറക്കുകയാണ്. കണ്ടവരും, കേട്ടവരും സിസിടിവിയിൽ നോക്കിയവരും വരെ കുറുവാ സംഘത്തിന്റെ വീരേതിഹാസ കഥകൾ പ്രചരിപ്പിക്കുന്നു. ഈ കഥകൾ കണ്ടും കേട്ടും, യഥാർത്ഥ അക്രമികൾ ഇരുട്ടിൽ ഒളിച്ചിരിക്കുകയാണ് എന്നു തന്നെ കരുതേണ്ടി വരും.

പൊലീസ് റിക്കാർഡുകൾ പരിശോധിച്ചാൽ കുറുവാ സംഘം മോഷണത്തിനായി എത്തുന്നത് പലപ്പോഴും അർദ്ധരാത്രിയ്ക്കു ശേഷമായിരിക്കും. അതിരമ്പുഴയിലെ സിസിടിവി ക്യാമറകൾ പരിശോധിച്ചാൽ ഈ സമയം ഏതാണ്ട് ശരിയാണ് താനും. എന്നാൽ, അതിരമ്പുഴയിലെ മോഷണ രീതി വച്ച് നോക്കുമ്പോൾ കുറുവയുടെ കണക്കത്ര ശരിയാകുന്നില്ലെന്നു പറയേണ്ടി വരും. ഇവിടെ എത്തിയത് മൂന്നു പേരാണ്. ഇതിൽ ഒരാളുടെ കയ്യിൽ മാത്രമാണ് ആയുധം ഉണ്ടായിരുന്നത്. മോഷണ ശ്രമം നടത്തിയ വീടുകളിലാകട്ടെ വാതിൽ തിക്കിത്തുറക്കാനാണ് ശ്രമിച്ചത്. കുറുവാ സംഘം മുൻപ് മോഷണം നടത്തിയ സ്ഥലങ്ങളിലെല്ലാം വീടിന്റെ വാതിൽ അടിച്ച് തകർത്ത് അകത്തു കയറുകയാണ് ചെയ്തിരുന്നത്.

ഇത് കൂടാതെ അതിരമ്പുഴയിൽ ആളുകളുടെ ശബ്ദം വച്ചതോടെ കുറുവാ സംഘം ഓടിരക്ഷപെടുകയായിരുന്നു. ആളുകളെ ആക്രമിച്ച് വീഴ്ത്തി പോലും പണാപഹരണം നടത്താൻ മടിക്കാത്ത കുറുവകൾ ശബ്ദം കേട്ട് ഓടിപ്പോകുമെന്നത് പക്ഷേ, അത്ര വിശ്വാസയോഗ്യവുമല്ല. മാന്നാനത്ത് മോഷ്ടാക്കൾ എത്തിയത് രാത്രിയിൽ 11 മണിയോടെയാണ്. കുറുവാ സംഘത്തിന്റെ മോഷണ രീതി, ഇതിനോടു യോജിക്കുന്നതല്ല. ഇത് കൂടാതെ മോഷണത്തിനായി ഒരു വീടിന്റെ പ്രദേശത്ത് ഒളിച്ചിരിക്കുകയായിരുന്നു മോഷണ സംഘം. ഈ സമയം ഇവിടെ എത്തിയ ആളുകളെ കണ്ട് മോഷ്ടാക്കൾ ഓടിപ്പോകുകയായിരുന്നു.

സംഭവത്തിനു പിന്നിൽ നാടൻ മോഷ്ടാക്കൾ തന്നെയാണ് എന്ന സംശയമാണ് ബലപ്പെടുന്നത്. കുറുവാ സംഘമുണ്ടെന്നു പ്രചാരണം നടത്തി മോഷണമോ, മറ്റെന്തെങ്കിലുമോ ലക്ഷ്യമിട്ട് മോഷ്ടാക്കൾ തന്നെ ഇത്തരത്തിൽ പ്രചാരണം നടത്തുന്നുണ്ടോ എന്നതാണ് സംശയം. ഈ സാഹചര്യത്തിൽ കുറുവകളെന്ന പേരിൽ ഇപ്പോൾ പ്രചരിക്കുന്ന കഥകൾ ആളുകളെ ഭീതിയിലാഴ്ത്തി ശ്രദ്ധ തിരിച്ച് തട്ടിപ്പ് നടത്തുന്നതിനു വേണ്ടിയാണോ എന്നാണ് സംശയിക്കുന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.