സൂര്യ നായകനായ ചിത്രം ‘ജയ് ഭീം’ പ്രേക്ഷക പ്രീതിയും നിരൂപക ശ്രദ്ധയും ഒരുപോലെ നേടിയ ചിത്രമാണ്. പ്രമേയത്തിന്റെ കരുത്തായിരുന്നു ചിത്രത്തിന്റെ വിജയത്തിന് കാരണം. ‘ജയ് ഭീമെ’ന്ന ചിത്രം അടിസ്ഥാനവർഗത്തിന്റെ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തെ കുറിച്ചാണ് പറയുന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള വാർത്തകളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. സുര്യ തന്നെയാണ് ചിത്രം 2 ഡി എൻറർടെയ്ൻമെൻറിൻറെ ബാനറിൽ ‘ജയ് ഭീം’ നിർമിച്ചത്. ‘ജയ് ഭീം’ ചിത്രത്തിന് രണ്ടാം ഭാഗം ഉറപ്പായും ഉണ്ടാകുമെന്നും ചർച്ചകൾ തുടങ്ങിയെന്നുമാണ് നിർമാണ പങ്കാളിയായ രാജശേഖർ പറഞ്ഞിരിക്കുന്നത്. ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ പങ്കെടുത്തപ്പോൾ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാജശേഖർ. ത സെ ജ്ഞാനവേൽ സംവിധാനം ചെയ്ത ‘ജയ് ഭീം’ ചലച്ചിത്ര മേളയിൽ ഇന്ത്യൻ പനോരമ വിഭാഗത്തിൽ പ്രദർശിപ്പിച്ചിരുന്നു.
‘ജയ് ഭീമി’ന് എല്ലായിടത്തു നിന്നും ലഭിച്ച സ്വീകര്യതയിൽ വളരെയധികം സന്തോഷമുണ്ടെന്ന് ത സെ ജ്ഞാനവേൽ പറഞ്ഞു. മലയാളി താരങ്ങളായ ലിജോമോൾ ജോസും രജിഷ വിജയനും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നു. ‘ജയ് ഭീം’ ചിത്രത്തിന്റെ തിരക്കഥയും ത സെ ജ്ഞാനവേലിന്റേതാണ്. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സൂര്യ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ‘സൂര്യ 42’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ ഇ ജ്ഞാനവേൽരാജയും യു വി ക്രിയേഷൻസിന്റെ ബാനറിൽ വംശി പ്രമോദും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രൊഡക്ഷൻ കൺട്രോളർ ആർ എസ് സുരേഷ് മണ്യൻ ആണ്. പ്രൊഡക്ഷൻ എക്സിക്യുട്ടീവ് രാമ ദോസ്സ് ആണ്. പ്രൊഡക്ഷൻ കോർഡിനേറ്റർ ഇ വി ദിനേശ് കുമാറുമാണ്. ‘സൂര്യ 42’ന്റെ ഫസ്റ്റ് ലുക്ക് പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. ദിഷാ പതാനി നായികയാകുന്ന ‘സൂര്യ 42’ന്റെ സംഭാഷണങ്ങൾ എഴുതുന്നത് മദൻ കർക്കിയാണ്. വിവേകയും മദൻ കർകിയും ഗാനരചന നിർവഹിക്കുമ്പോൾ ദേവി ശ്രീ പ്രസാദ് ആണ് സംഗീത സംവിധായകൻ. വെട്രി പളനിസാമിയാണ് ഛായാഗ്രാഹണം നിർവഹിക്കുന്നത്. നിഷാദ് യൂസഫ് ആണ് ചിത്രസംയോജനം നിർവഹിക്കുക.