ജയിലര്‍ ചിത്രം ഹിറ്റാവണം ; വീണ്ടും ഹിമാലയം യാത്രയ്ക്ക് ഒരുങ്ങി രജനികാന്ത്

ന്യൂസ് ഡെസ്ക് : രജനികാന്ത് വീണ്ടും ഹിമാലയം യാത്രയ്ക്ക് . ആഗസ്റ്റ് 10ന് ജയിലര്‍ റിലീസ് ചെയ്യുന്നതിന് മുൻപ് ഹിമാലയത്തിലേക്ക് പോകാനാണ് രജനികാന്തിന്റെ തീരുമാനം.ഒരാഴ്ച ഹിമാലയത്തില്‍ തുടരും. പുതിയ ചിത്രങ്ങളുടെ ചിത്രീകരണം അവസാനിക്കുമ്പോള്‍ ഇതിന് മുൻപും ഹിമാലയത്തിലേക്ക് തീര്‍ത്ഥാടന യാത്ര നടത്തുന്ന പതിവ് രജനിക്ക് ഉണ്ടായിരുന്നു.

Advertisements

എന്നാല്‍ ആരോഗ്യ കാരണത്താല്‍ കുറച്ചുവര്‍ഷങ്ങളായി പോവാറില്ല. രജനികാന്തിന്റെ മുൻ ചിത്രങ്ങളായ ദര്‍ബാര്‍, അണ്ണാത്തെ എന്നിവ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നില്ല. മൂന്നുവര്‍ഷമായി ഒരു സൂപ്പര്‍ഹിറ്റും നേടാനായില്ല. അതിനാല്‍ ജയിലര്‍ സിനിമയില്‍ രജനികാന്ത് ഏറെ പ്രതീക്ഷ നല്‍കുന്നുണ്ട്. രജനികാന്തും മോഹൻലാലും ആദ്യമായി ഒരുമിക്കുന്ന ജയിലര്‍ നെല്‍സൻ സംവിധാനം ചെയ്യുന്നു. തമന്ന ആണ് നായിക.ആഗസ്റ്റ് 10ന് റിലീസ് ചെയ്യും. ശ്രീഗോകുലം മുവീസ് ആണ് കേരളത്തില്‍ വിതരണം.

Hot Topics

Related Articles