ജൈവാരാമം പദ്ധതി; പൂക്കൃഷി, പച്ചക്കറിക്കൃഷി എന്നിവയുടെ വിളവെടുപ്പ് നടത്തി

കൂരോപ്പട: കോട്ടയം ബസേലിയസ് കോളേജ് ജൈവാരാമം പദ്ധതി നടപ്പാക്കിയ ളാക്കാട്ടൂരിൽ വിളവെടുപ്പുത്സവം കൂരോപ്പട പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി മാത്യു ഉദ്ഘാടനം ചെയ്തു. 30 സെന്റ് സ്ഥലത്ത് നടത്തിയ പൂക്കൃഷി, പച്ചക്കറിക്കൃഷി എന്നിവയുടെ വിളവെടുപ്പാണ് നടത്തിയത്.

Advertisements

എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർമാരായ ഡോ.മഞ്ജുഷ വി.പണിക്കർ, ഡോ. കൃഷ്ണ രാജ് എം വി, സജീവ് പള്ളത്ത്, ശ്രീകാന്ത് ളാക്കാട്ടൂർ, ജൈവാരാമം പദ്ധതിയുടെ മേൽനോട്ടം വഹിക്കുന്ന എൻ.എസ്.എസ്. വോളണ്ടിയർ നൃപൻ ചക്രവർത്തി, വോളണ്ടിയർ സെക്രട്ടറിമാരായ കെ.ആദിത്യൻ, എം.എസ്.ഷിജിൻകുമാർ എന്നിവർ പങ്കെടുത്തു. ളാക്കാട്ടൂർ ഗവ.എൽ.പി.സ്‌കൂളിലും എം.ജി.എം.എൻ.എസ്.എസ്.ഹയർസെക്കൻഡറി സ്‌കൂളിലും മറ്റ് രണ്ട് ജൈവാരാമം കൂടി ഇവർ നടപ്പാക്കിയിട്ടുണ്ട്.

Hot Topics

Related Articles