ജല്‍ ജീവന്‍ മിഷന്‍ പദ്ധതി; കോട്ടയത്തെ സമ്പൂര്‍ണ്ണ കുടിവെള്ള ജില്ലയാക്കുമെന്ന് ജില്ലാ കളക്ടര്‍ പി.കെ ജയശ്രീ ഐ.എ.എസ്

കോട്ടയം: ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയുടെ സമയ ബന്ധിതമായ പൂര്‍ത്തീകരണത്തിലൂടെ ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്തിലും തുടര്‍ന്ന് മുനിസിപ്പാലിറ്റിയിലും കുടിവെള്ള സ്വാശ്രയത്വം ഉറപ്പ് വരുത്തിക്കൊണ്ട് കോട്ടയം ജില്ലയെ സമ്പൂര്‍ണ്ണ കുടിവെള്ള ജില്ലയാക്കി മാറ്റുമെന്ന് കളക്ടര്‍ പി.കെ ജയശ്രീ ഐ.എ.എസ് അഭിപ്രായപ്പെട്ടു. കേരള വാട്ടര്‍ അതോറിറ്റിയും ഭൂജല വകുപ്പും ജലനിധിയും കൈകോര്‍ത്തുകൊണ്ട് ഗ്രാമപഞ്ചായത്ത് ഭരണ സമിതികളുടെ നേതൃത്വത്തില്‍ സന്നദ്ധ സംഘടനകളുടെ നിര്‍വ്വഹണ സഹായത്തോടെ നടപ്പിലാക്കുന്ന ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി പദ്ധതി പങ്കാളികള്‍ക്ക് നടപ്പിലാക്കുന്ന റെസിഡന്‍ഷ്യല്‍ പരിശീലന പരിപാടികളുടെ കോട്ടയം ജില്ലാതല ഉദ്ഘാടനം തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടര്‍.

Advertisements

സംസ്ഥാനത്ത് ആദ്യമായി കോട്ടയത്ത് അങ്കമാലി അന്ത്യോദയ സംഘടിപ്പിച്ച ചതുര്‍ദിന പരിശീലന പരിപാടിയില്‍ 12 ഗ്രാമപഞ്ചായത്തില്‍ നിന്നുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഐ.എസ്.എ പ്രതിനിധികളും സംബന്ധിച്ചു. അന്ത്യോദയ എക്സിക്യൂട്ടീവ് ഡയറക്ടര്‍ പീറ്റര്‍ തെറ്റയില്‍ സമ്മേളനത്തില്‍ അദ്ധ്യക്ഷനായിരുന്നു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, വാട്ടര്‍ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ രാജേഷ് വി.എം, കെ.ഡി ജോസഫ്, വി.കെ.ഗോവിന്ദ് കുമാര്‍ , അനൂപ് കുര്യന്‍ തോമസ്, റോജിന്‍സ് സ്‌കറിയ എന്നിവര്‍ പ്രസംഗിച്ചു. പി.കെ നരേന്ദ്രദേവ്, ആല്‍വിന്‍ തോമസ്, പി.സി ഡേവിഡ്, ഡാന്റീസ് കൂനാനിക്കല്‍ എന്നിവര്‍ ക്ലാസ് നയിച്ചു. പരിശീലന പരിപാടിയുടെ മൂന്നാം ദിനമായ ഇന്ന് (4-3-2022) വിവിധ മാതൃകാ പദ്ധതി പ്രദേശങ്ങള്‍ പരിശീലന സംഘം സന്ദര്‍ശിക്കും. രാമപുരം, തലപ്പലം, കിടങ്ങൂര്‍, മുത്തോലി, പാറത്തോട്, കൊഴുവനാല്‍, അകലകുന്നം, വാഴൂര്‍, കങ്ങഴ, നെടുംകുന്നം, അയര്‍ക്കുന്നം, പുതുപ്പള്ളി എന്നീ 12 പഞ്ചായത്തുകളാണ് ആദ്യ ബാച്ച് പരിശീലനത്തില്‍ പങ്കെടുക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഫോട്ടോ അടിക്കുറിപ്പ്: ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ ആരംഭിച്ച പരിശീലന പരിപാടിയുടെ ഉദ്ഘാടനം കോട്ടയം ജില്ലാ കളക്ടര്‍ പി.കെ ജയശ്രീ ഐ.എ.എസ് നിര്‍വ്വഹിക്കുന്നു. (ഇടത്തുനിന്ന്) അനൂപ് കുര്യന്‍ തോമസ്, റോജിന്‍ സ്‌കറിയ, ഫാ. സുനില്‍ പെരുമാനൂര്‍, പീറ്റര്‍ തെറ്റയില്‍, കെ.ഡി ജോസഫ്, ജോളി കെ.കെ, ഗോവിന്ദ കുമാര്‍ വി.കെ എന്നിവര്‍ സമീപം.

Hot Topics

Related Articles