ശ്രീനഗർ: കിഷ്ത്വാറിലെ ഭർത് വരമ്പിൽ തീവ്രവാദികളും സൈന്യവും തമ്മിൽ കനത്ത ഏറ്റുമുട്ടല്‍. രണ്ട് വില്ലേജ് ഡിഫൻസ് ഗാർഡുകളെ കൊലപ്പെടുത്തിയ തീവ്രവാദികളെ സൈന്യം വളഞ്ഞു. നാല് തീവ്രവാദികള്‍ ഉണ്ടെന്നാണ് വിവരം. തീവ്രവാദികളുമായുള്ള വെടിവയ്പ്പില്‍ പാരട്രൂപ്പിലെ മൂന്ന് ജവാന്മാർക്ക് പരിക്കേറ്റതായി സൈന്യം അറിയിച്ചു.
നവംബർ എട്ടിനാണ് ക്വിഷ്ത്വാറില്‍ നിന്നുള്ള രണ്ട് ഗ്രാമവാസികളെ തീവ്രവാദികള്‍ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയത്. വില്ലേജ് ഡിഫൻസ് ഗ്രൂപ്പിലെ (വിഡിജി) അംഗങ്ങളായിരുന്നു ഇവർ. ‘കാശ്മീർ കടുവകള്‍’ എന്ന് വിളിക്കപ്പെടുന്ന ജെയ്ഷെ മുഹമ്മദ് ഭീകരസംഘടനയുടെ ഒരു വിഭാഗം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. ഇതേ തീവ്രവാദികളുമായാണ് ഏറ്റുമുട്ടല്‍ നടക്കുന്നതെന്ന് കിഷ്ത്വാർ പൊലീസ് സ്ഥിരീകരിച്ചു.