കൊച്ചി: ജാനകി സിനിമാ വിവാദത്തിൽ ഒടുവിൽ ധാരണയായി. സിനിമാ നിർമ്മാതാക്കൾ പേര് മാറ്റാമെന്ന ധാരണയിൽ എത്തിയതോടെയാണ് ജാനകി സിനിമ വിവാദത്തിന് അന്ത്യമായത്. ഇതോടെ സിനിമയുടെ പേര് മാറ്റാൻ ധാരണയായി. ജാനകി എന്ന സിനിമയുടെ പേര് ജാനകി വി എന്നാക്കിമാറ്റി സെൻസർ ബോർഡിന് സമർപ്പിക്കും. അടുത്ത ബുധനാഴ്ചയ്ക്കുള്ളിൽ സിനിമയ്ക്ക് സർട്ടിഫിക്കറ്റ് നൽകണമെന്നു ഹൈക്കോടതി നിർദേശം നൽകി. ബുധനാഴ്ച സിനിമയ്ക്ക് സർട്ടിഫിക്കറ്റ് ലഭിച്ചാൽ വെള്ളിയാഴ്ചയോടെ ചിത്രം റിലീസ് ചെയ്യാനാവുമെന്ന് അണിയറ പ്രവർത്തകർക്കായി അഭിഭാഷകൻ അറിയിച്ചു. ജാനകി വി Vs സ്റ്റേറ്റ് ഓഫ് കേരള എന്നാകും സിനിമയുടെ പേര്.
Advertisements