കോട്ടയം: കാസർഗോഡ്-തിരുവനന്തപുരം അർദ്ധ അതിവേഗ റെയിൽ പാതയായ സിൽവർലൈൻ പദ്ധതിയെക്കുറിച്ച് ജനങ്ങൾക്കിടയിലുള്ള ആശങ്കകൾ ദൂരീകരിക്കുന്നതിനായി കോട്ടയം ജില്ലയിൽ സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന വിശദീകരണ യോഗം ജനുവരി 18 ന് രാവിലെ 10.30ന് കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടക്കും.
ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം നിർവഹിക്കും.
സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിക്കും. കെ റെയിൽ മാനേജിംഗ് ഡയറക്ടർ വി. അജിത് കുമാർ പദ്ധതി അവതരണം നടത്തും. കെ റെയിൽ പ്രോജക്ട് ആൻഡ് പ്ലാനിംഗ് ഡയറക്ടർ പി. ജയകുമാർ സ്വാഗതവും കമ്പനി സെക്രട്ടറിയും ജോയിന്റ് ജനറൽ മാനേജറുമായ ജി. അനിൽകുമാർ നന്ദിയും പറയും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പദ്ധതി സംബന്ധിച്ച സംശയങ്ങൾക്ക് മന്ത്രിമാരും കെ റെയിൽ പ്രതിനിധികളും മറുപടി നൽകും. വിവിധ സംഘടന പ്രതിനിധികൾ, വിദഗ്ധർ എന്നിവർ പങ്കെടുക്കും. പാത കടന്നു പോകുന്ന ജില്ലകളിൽ സംസ്ഥാന സർക്കാരും കേരള റെയിൽ ഡെവലപ്‌മെന്റ് കോർപറേഷൻ ലിമിറ്റഡും സംയുക്തമായാണ് വിശദീകരണ യോഗം സംഘടിപ്പിക്കുന്നത്.