‘ബിജെപി ഓഫീസില്‍ നിന്നും എഴുതി നല്‍കുന്നത് വായിക്കുകയാണ് ഗവര്‍ണര്‍; ഗവര്‍ണര്‍ക്കെതിരെ അതിനിശിത വിമര്‍ശനവുമായി സിപിഐ മുഖപത്രം ജനയുഗം

തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരെ നിശിതവിമര്‍ശനവുമായി സിപിഐ മുഖപത്രം ജനയുഗം. ബിജെപിയുടെ ഓഫീസില്‍ നിന്ന് എഴുതി നല്‍കുന്നതാണ് ഗവര്‍ണര്‍ വായിക്കുന്നത്. ഗവര്‍ണര്‍മാര്‍ ബിജെപിയുടെ രാഷ്ട്രീയ പാവയായി മാറുകയാണ്. ആരിഫ് മുഹമ്മദ് ഖാന്‍ അതിലൊരാളായി മാറാന്‍ ശ്രമിക്കുകയാണെന്നും മുഖപത്രത്തില്‍ വിമര്‍ശിക്കുന്നു. വൈസ് ചാന്‍സിലര്‍ നിയമനമായി ബന്ധപ്പെട്ടുള്ളത് അനാവശ്യ വിവാദമാണെന്നും, വിവാദത്തിന് പിന്നില്‍ മറ്റെന്തോ ഉദ്ദേശം ഉണ്ടോ എന്ന് സംശയിക്കുന്നതില്‍ തെറ്റില്ലെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. ഗവര്‍ണര്‍ ഇതാദ്യമായല്ല ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്. മാദ്ധ്യമശ്രദ്ധ നേടുകയും ആരുടെയൊക്കെയോ പ്രീതി നേടുകയുമാണ് ലക്ഷ്യം. മുന്‍പ് വിവാദമാക്കിയ വിഷയങ്ങളിലൊന്നും ഗവര്‍ണര്‍ക്ക് മേല്‍കൈ നേടാനായിട്ടില്ലെന്നും ജനയുഗത്തില്‍ വിമര്‍ശിക്കുന്നു.ഗവര്‍ണര്‍ ഉന്നയിക്കുന്നത് ബാലിശമായ കാര്യങ്ങളാണ്.

Advertisements

അതേസമയം വിദ്യാഭ്യാസ കാര്യങ്ങളെക്കാള്‍ മുഖ്യമന്ത്രിക്ക് വലുത് പാര്‍ട്ടി പരിപാടിയാണെന്ന വിമര്‍ശനം ഗവര്‍ണര്‍ വീണ്ടും ഉന്നയിച്ചു. റസിഡന്റ് എന്ന് വിളിച്ചതിലെ ക്ഷോഭവും അദ്ദേഹം മറച്ചുവച്ചില്ല. രണ്ടര വര്‍ഷത്തിനിടയിലുണ്ടായ കാര്യങ്ങള്‍ വേദനയോടെയാണ് കണ്ടുനിന്നത്. സര്‍വകലാശാലകളിലെ ബന്ധു നിയമനത്തെക്കുറിച്ച് മാദ്ധ്യമങ്ങളിലൂടെയാണ് അറിയുന്നത്. സര്‍വ്വകലാശാല നടത്തിക്കൊണ്ടുപോകലല്ല, അവിടുത്തെ ഭരണകാര്യം നിയമാനുസൃതമാണെന്ന് ഉറപ്പാക്കുകയാണ് തന്റെ ചുമതലയെന്നും ഗവര്‍ണര്‍ പറയുന്നു. ഇതിന്റെ പേരില്‍ തന്നെ സംഘി എന്ന് വിളിച്ചാലും പ്രശ്‌നമില്ലെന്ന് ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

Hot Topics

Related Articles