തനി തങ്കം; ആഡംബര കല്യാണത്തിന് സ്വര്‍ണ്ണ ആഭരണങ്ങള്‍ കൊണ്ട് നിര്‍മ്മിച്ച ലെഹങ്കയില്‍ തിളങ്ങി ജാന്‍വി കപൂര്‍

അനന്ത് അംബാനിയുടെ വിവാഹത്തിനെത്തിയ ജാൻവി കപൂറിന്‍റെ ചിത്രങ്ങളാണ് സമൂഹമാധ്യങ്ങളില്‍ ഇപ്പോൾ ശ്രദ്ധനേടുന്നത്. ഗോള്‍ഡൻ ലെഹങ്ക അണിഞ്ഞാണ് ജാൻവി കപൂര്‍ വിവാഹത്തിന് എത്തിയത്. ആഡംബര കല്യാണത്തിന് സ്വർണ്ണ ആഭരണങ്ങള്‍ കൊണ്ട് നിർമ്മിച്ച ബ്രലെറ്റ് ബ്ലൗസാണ് ജാന്‍വി പെയര്‍ ചെയ്തത്. യഥാർത്ഥ സ്വർണ്ണ ടെമ്പിള്‍ ആഭരണങ്ങള്‍ കൊണ്ട് നിർമ്മിച്ചതാണ് ഈ ബ്രലെറ്റ് ബ്ലൗസ്. വിലയേറിയ മരതകം, മാണിക്യ കല്ലുകള്‍ തുടങ്ങിയവയും ഇവ ഡിസൈന്‍ ചെയ്യാന്‍ ഉപയോഗിച്ചിട്ടുണ്ട്. ഫാല്‍ഗുനി ഷെയ്ൻ പീക്കോക്കിന്‍റെ കസ്റ്റം-മെയ്ഡ് ലെഹങ്കയാണിത്. അമി പട്ടേല്‍ ആണ് താരത്തിന്‍റെ സ്റ്റൈലിസ്റ്റ്.

Advertisements

കല്ലുകള്‍ പതിച്ച ചോക്കർ നെക്ലസും അതിനിണങ്ങുന്ന വലിയ ഹാങ്ങിങ് കമ്മലുകളുമാണ് താരം അണിഞ്ഞത്. ചിത്രങ്ങള്‍ ജാന്‍വി തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. അതേസമയം, അനന്ത് അംബാനിയുടെ വിവാഹദിനത്തില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ നേടിയത് മറ്റാരുമല്ല, സഹോദരി ഇഷ അംബാനിയാണ്. അപൂർവമായ മള്‍ട്ടി- കളർ ഡയമണ്ട് നെക്ലേസ് അണിഞ്ഞ ഇഷ ചടങ്ങിലെ മുഖ്യാകര്ഷണമായി. കാന്തിലാല്‍ ഛോട്ടാലാല്‍ രൂപകല്പന ചെയ്ത “ഗാർഡൻ ഓഫ് ലവ്” എന്ന് പേരിട്ടിരിക്കുന്ന ഒരു മാലയാണ് ഇഷ അണിഞ്ഞത്. പിങ്ക്, നീല, പച്ച, ഓറഞ്ച് നിറങ്ങളിലുള്ള ഡയമണ്ട് നെക്ലേസ് 4000 മണിക്കൂർ കൊണ്ടാണ് നിർമ്മിച്ചത്. അബു ജാനി സന്ദീപ് ഖോസ്‌ല രൂപകല്‍പ്പന ചെയ്‌ത വസ്ത്രമാണ് ഇഷ വിവാഹത്തിന് അണിഞ്ഞത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.