ഒറ്റയ്ക്ക് ജയ്‌സ്വാൾ തീർത്തു; കൂട്ടു നിന്ന് ഗില്ലിന്റെ പോരാട്ടം; പത്ത് വിക്കറ്റ് വിജയവുമായി സിംബാവയെ തകർത്ത് തരിപ്പണമാക്കി ഇന്ത്യ

ഹരാരേ: ആദ്യ ട്വന്റി 20 വിജയിച്ച ആവേശത്തിൽ ഇന്ത്യയെ നേരിടാനിറങ്ങിയ സിംബാവയെ തർത്ത് തരിപ്പണമാക്കി യുവാക്കൾ. രണ്ടാം ട്വന്റി 20 യും മൂന്നാം ട്വന്റി 20യും ആധികാരികമായി വിജയിച്ച ഇന്ത്യ മൂന്നാം മത്സരം തൂത്തുവാരിയെടുത്തു. ഓപ്പണർമാർ മാത്രം ബാറ്റ് ചെയ്ത മത്സരത്തിൽ പത്ത് വിക്കറ്റിനാണ് ഇന്ത്യൻ വിജയം. 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടമാക്കി സിംബാവേ ഉയർത്തിയ 152 റൺ എന്ന വിജയലക്ഷ്യം, ഗില്ലും ജെയ്‌സ്വാളും ചേർന്ന് 15 ഓവറിൽ അടിച്ചെടുത്തു. 53 പന്തിൽ രണ്ടു സിക്‌സും 13 ഫോറും പറത്തി 93 റൺ എടുത്ത ജയ്‌സ്വാൾ ആണ് വിജയശില്പി. 39 പന്തിൽ രണ്ട് സിക്‌സും ആറു ഫോറുമായി 58 റണ്ണെടുത്ത ഗിൽ മികച്ചു നിന്നു.

Advertisements

ടോസ് നേടിയ ഇന്ത്യ ഫീൽഡീംങ് തിരഞ്ഞെടുക്കുകയായിരുന്നു. സിംബാവേ ഓപ്പണർമാരായ മഹാദേവരെയും (25), മറുമണിയും (32) മികച്ച തുടക്കമാണ് നൽകിയത്. മറുമണിയെ പുറത്താക്കി അഭിഷേക് ശർമ്മയാണ് 63 ൽ ഈ കൂട്ടുകെട്ട് പൊളിച്ചത്. നാല് റൺ കൂടി ചേർത്ത മധവീരയെ ദുബൈ പുറത്താക്കി. 92 ൽ ബെന്നറ്റ് (9), 96 ൽ കാംബെൽ (3), എന്നിവർ പുറത്തായെങ്കിലും ഒരു വശത്ത് ഉറച്ചു നിന്നു പൊരുതിയ സിക്കന്തർ റാസയാണ് (46) ടീം സ്‌കോർ 150 കടത്തിയത്. 141 ൽ റാസയും, 147 ൽ മെയേഴ്‌സും (12), 152 ൽ മദാൻഡെയും (7) പുറത്തായതോടെ സിംബാവേ ബാറ്റിംങ് അവസാനിച്ചു. ഖലീൽ അഹമ്മദ് രണ്ടും, ദേശ്പാണ്ഡേ, വാഷിംങ്ടൺ സുന്ദർ, ശിവം ദുബൈ, അഭിഷേക് ശർമ്മ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ഇതോടെ മൂന്നു മത്സരങ്ങൾ വിജയിച്ച ടീം ഇന്ത്യ പരമ്പരയും സ്വന്തമാക്കി.

Hot Topics

Related Articles