ടോക്കിയോ : ജപ്പാൻ ഓപ്പണ്‍ ബാഡ്മിന്റണില്‍ പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ ലക്ഷ്യ സെൻ പ്രീക്വാര്‍ട്ടറില്‍.ഇന്ത്യൻ താരമായ പ്രിയാൻഷു രജാവത്തിനെ മൂന്നു ഗെയിം നീണ്ട പോരാട്ടത്തില്‍ കീഴടക്കിയാണു ലക്ഷ്യ സെന്നിന്റെ മുന്നേറ്റം. സ്കോര്‍: 21-15, 12-21, 24-22.
Advertisements
പുരുഷ ഡബിള്‍സില്‍ ലോക രണ്ടാം റാങ്കുകാരായ സാത്വിക്സായ്രാജ് – ചിരാഗ് ഷെട്ടി സഖ്യം പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. അതേസമയം, വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ പി.വി. സിന്ധു ആദ്യറൗണ്ടില്‍ പരാജയപ്പെട്ട് പുറത്തായി. ചൈനയുടെ ഹാങ് യി മനിനോടു നേരിട്ടുള്ള ഗെയിമിനായിരുന്നു സിന്ധുവിന്റെ തോല്‍വി. സ്കോര്‍: 21-12, 21-13.