ബസ് പാർക്കിങ് പ്രതിരോധമോ, ഓഫ് സൈഡ് ട്രാപ്പോ ഉണ്ടായിരുന്നില്ല. നിരന്തരം പ്രസിംങ് ചെയ്തു നടത്തിയ ആക്രമണവും, കടുകട്ടിയായ പ്രതിരോധവും ചേർത്തുരുക്കിച്ചേർത്ത കെണിയിൽ വീണ സ്പാനിഷ് കാളക്കൂറ്റൻ പിടഞ്ഞു..! ഒന്നങ്ങാൻ പോലും കഴിയാതെ ഏഷ്യയുടെ നീലക്കുപ്പായക്കാർ സ്പാനിഷ് കാളയെ തകർത്തുകളഞ്ഞതോടെ ഖത്തറിൽ നിന്നും ജർമ്മനിയ്ക്ക് കടക്കു പുറത്ത്.
ജപ്പാൻ പരാജയപ്പെടുകയും, ജർമ്മിനി വിജയിക്കുകയും ചെയ്തിരുന്നെങ്കിൽ മാത്രം സാധ്യതയുണ്ടായിരുന്ന മത്സരത്തിൽ അത്ഭുതങ്ങളൊന്നും ആരും പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ, നീലക്കുപ്പായത്തിലെ ആ കുറിയ മനുഷ്യർ ഖലീഫ സ്റ്റേഡിയത്തിൽ ഇറങ്ങിയത് ചരിത്രം തിരുത്താൻ തന്നെയായിരുന്നു. ദിവസങ്ങൾക്കു മുൻപ് ജർമ്മിനിയെ മലർത്തിയടിച്ചതിനു പിന്നാലെ കോസ്റ്റാറിക്കയോട് തോൽവി ഏറ്റുവാങ്ങിയ ജപ്പാന്റെ വിജയം ഫ്ളൂക്കാണെന്നായിരുന്നു യൂറോപ്യൻ ലാറ്റിൻ ആരാധകരുടെ വാദം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാൽ, ജപ്പാനെ ചെറുതായി കണ്ട് സിംപിൾ ഗെയിം കളിച്ചതിന് സ്പെയിന് കൊടുക്കേണ്ടി വന്നത് വലിയ വിലയായിരുന്നു. ആദ്യ മത്സരത്തിൽ കോസ്റ്റാറിക്കയെ ഏഴു ഗോളിന് തകർത്ത,. ജർമ്മിനിയെ പ്രതിരോധിച്ചു നിന്ന സ്പെയിന് പക്ഷേ ഈ ഇത്തിരിക്കുഞ്ഞന്മാരുടെ പ്രഷർ ടാക്ടിക്കിന് മുന്നിൽ പിടിച്ചു നിൽക്കാനായില്ല. ഓരോ നിമിഷവും സ്പാനിഷ് ഗോൾ മുഖത്തേയ്ക്ക് ഇരമ്പിയെത്തിയ മുന്നേറ്റ നിരയെ തിരികെ ആക്രമണമുണ്ടാകുമ്പോൾ തങ്ങളുടെ ഗോൾ മുഖത്ത് പ്രതിരോധത്തിനും കണ്ടു.
11 ആം മിനിറ്റിൽ ഖലീഫ സ്റ്റേഡിയത്തെ ആഘോഷത്തിൽ മുക്കിയ സ്പാനിഷ് ടൈം എത്തി. ആൽവാരോ മൊറാട്ടോയുടെ ഗോളിൽ സ്പെയിൻ മുന്നിൽ. എന്നാൽ, ഓരോ നിമിഷവും സമ്മർദം ശക്തമാക്കിയ ജപ്പാൻ തെല്ലൊന്നും ഒതുങ്ങിയില്ല. ഗോളിയെ പല തവണ പരീക്ഷിച്ച ജപ്പാൻ 48 ആം മിനിറ്റിൽ ലക്ഷ്യം കണ്ടു. റിസ്റ്റു ഡോആൻ 48 ആം മിനിറ്റിൽ നേടിയ ഗോളിന്റെ ഞെട്ടൽ മാറും മുൻപ് സീറോ ആംഗിളിൽ നിന്നും ആനോ ടാങ്ക ജപ്പാന്റെ രണ്ടാം ഗോൾ നേടി. വാറിന്റെ സഹായത്തോടെ ലഭിച്ച ഗോൾ അക്ഷരാർത്ഥത്തിൽ സ്പെയിനെ ഞെട്ടിച്ചു. ജപ്പാൻ സ്പെയിനെ ഞെട്ടിച്ചതോടെ ജർമ്മനി ദക്ഷിണ കൊറിയ മത്സരത്തിന്റെ ഫലം പ്രസക്തമല്ലാതായി. വിജയിച്ചിട്ടും ജർമ്മനി ലോകകപ്പിൽ നിന്നും പുറത്തായി.