ലിജോ ജേക്കബ്
ഗ്രൂപ്പിലെ നിർണായക മത്സരത്തിൽ ജപ്പാനെ വീഴ്ത്തി കോസ്റ്റോറിക്ക. ഇതോടെ ഗ്രൂപ്പ് ഡിയിലെ കാര്യങ്ങൾ വീണ്ടും കുഴഞ്ഞു മറിഞ്ഞു. ഒറ്റ ഗോളിനാണ് ജപ്പാൻ കോസ്റ്റാറിക്കയോട് കീഴടങ്ങിയത്. സ്പെയിനിനോട് തോറ്റ കോസ്റ്റാറിക്ക, ജർമ്മനിയെ വീഴ്ത്തിയ ജപ്പാനെ തോൽപ്പിച്ചതോടെയാണ് ഗ്രൂപ്പിലെ ബലാബലം ആകെ മാറി മറിഞ്ഞത്. നിലവിൽ ജപ്പാനും സ്പെയിനും കോസ്റ്റ് 3 പോയിന്റ് വീതമാണ് ഉള്ളത്. ഒരു പോയിൻറ് പോലുമില്ലാത്ത ജർമ്മനിക്കും ഗ്രൂപ്പിലെ സാധ്യതകൾ ഇതോടെ അവശേഷിക്കുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജപ്പാൻ ക്രൊയേഷ്യ മത്സരം ആദ്യം മുതൽ തന്നെ തീർത്തും വിരസമായിരുന്നു. ഇരു ടീമുകളും സമനിലക്ക് വേണ്ടി കളിച്ചതോടെ മികച്ച ഒരു നീക്കം പോലും ഉണ്ടായില്ല. ക്രൊയേഷ്യൻ ബോക്സിൽ ജപ്പാൻ നിരന്തരം ആക്രമണം നടത്തിയെങ്കിലും ഗോൾ മാത്രം വീണില്ല. ഇതിനിടയാണ് 81ആം മിനിറ്റിൽ കെയ്ഷർ ഫുള്ളറിലൂടെ കോസ്റ്റാറിക്ക മുന്നിലെത്തിയത്. അവസാന പത്ത് മിനിറ്റിൽ ഗോൾ മടക്കാൻ ജപ്പാൻ ആഞ്ഞു ശ്രമിച്ചു എങ്കിലും സാധിച്ചില്ല.
ഇതോടെ ഗ്രൂപ്പിൽ സ്പെയിനും ജപ്പാനും കോസ്റ്റോറിക്കയും മൂന്നു പോയിന്റുമായി ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിൽ നിൽക്കുന്നു. കോസ്റ്റാറിക്കയെ എതിരില്ലാത്ത ഏഴ് ഗോളിന് തകർത്ത സ്പെയിൻ ഏഴു ഗോൾ ഡിഫറൻസുമായി മുന്നിലാണ്. ജർമ്മനി ഒന്നിനെതിരെ രണ്ട് ഗോളിന് വീഴ്ത്തിയ ജപ്പാൻ , ഒരു ഗോൾ വ്യത്യാസത്തിൽ കോസ്റ്റോറിക്കയോട് തോറ്റതോടെ നിലവിൽ ഗോൾ ഡിഫറൻസ് പൂജ്യമായി.
തങ്ങളെ തോൽപ്പിച്ച ജപ്പാൻ കോസ്റ്റോറിക്കയോട് തോറ്റതോടെയാണ് ജർമ്മനിയുടെ സാധ്യതകൾക്ക് വീണ്ടും ജീവൻ വച്ചത്. ഇന്ന് രാത്രി 12ന് സ്പെയിനെ നേരിടുന്ന ജർമ്മനിയ്ക്ക് ഒരു സമനില പോലും പ്രതീക്ഷ നൽകുന്ന ഘടകമാണ്. ഈ മത്സരത്തിൽ സമനില നേടിയാൽ അടുത്ത മത്സരത്തിൽ കോൺസ്റ്റാറിക്കയെ തോൽപ്പിച്ചാൽ ജർമ്മനിക്ക് നാലു പോയിന്റ് ആകും. അവസാന മത്സരത്തിൽ സ്പെയിൻ ജപ്പാനെ തോൽപ്പിക്കുകയും ചെയ്താൽ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി ജർമ്മനിക്ക് സുഖമായി രണ്ടാം റൗണ്ടിൽ കടക്കാം.