കോട്ടയം : ദീർഘകാലമായി ജവഹർ ബാലഭവനിൽ പഠിപ്പിക്കുന്ന അധ്യാപകരെ ഒരു കാരണവും കൂടാതെ പിരിച്ചുവിട്ട നടപടി പിൻവലിച്ച് എല്ലാ അധ്യാപകരുടെയും സഹകരണത്തോടെ വെക്കേഷൻ ക്ലാസുകൾ നടത്താൻ ആവശ്യമായ നടപടികൾ സർക്കാർ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജവഹർ ബാലഭവന് മുന്നിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. പബ്ളിക്ക് ലൈബ്രറിയ്ക്കെതിരെ നിരന്തരം വാർത്തയെഴുതി ലൈബ്രറി ഭരണ സമിതിയെ ഭീഷണിപ്പെടുത്തി ലൈബ്രറി ഭരണ സമിതിയ്ക്കുള്ളിൽ നുഴഞ്ഞ് കയറിയ മുതിർന്ന മാധ്യമ പ്രവർത്തകനാണ് ഇപ്പോൾ കുട്ടികളുടെ ലൈബ്രറിയെയും , ജവഹർ ബാലഭവനെയും തകർക്കാൻ രംഗത്ത് എത്തിയിരിക്കുന്നത്.
സമരം ജവഹർ ബാലഭവൻ സംരക്ഷണ സമിതി രക്ഷാധികാരി പി. കെ ആനന്ദക്കുട്ടൻ ഉദ്ഘാടനം ചെയ്തു. സാംസ്കാരിക വകുപ്പിന്റെ ഗ്രാന്റോടുകൂടി പ്രവർത്തിക്കുന്ന ജവഹർ ബാലഭവൻ കുട്ടികളുടെ ലൈബ്രറി കെട്ടിടത്തിൽനിന്ന് ഒഴിവാക്കുന്നതിന് നിയമാനുസൃതമല്ലാത്ത കമ്മിറ്റികളുടെ നിരന്തരമായ ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. ജവഹർ ബാലഭവൻ അവിടെത്തന്നെ നിലനിർത്തണമെന്ന് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പബ്ലിക് ലൈബ്രറി ഭരണാധികാരികൾ രണ്ട് അധ്യാപകരെ പിരിച്ചുവിട്ടത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിഷയത്തിൽ കോട്ടയം ജില്ലാ കളക്ടർ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് രേഖാമൂലം നിവേദനം സമർപ്പിച്ചിട്ടുണ്ട്. സമരത്തിൽ മുഴുവൻ അധ്യാപകരും പങ്കെടുത്തു. പി ജി ഗോപാലകൃഷ്ണൻ , പി കെ ഹരിദാസ്
വി ജി ഹരീന്ദ്രനാഥ്, വി ജി ഉപേന്ദ്രനാഥ്,
വി പി സുരേഷ്, ശിവദാസൻ കെ ബി ,
ജോൺ കെ എം , മിഥുന മോഹൻ ,
സുപ്രഭാ സുരേഷ്, ശ്രീലതാ ശ്രീകുമാർ ,
മനു മാത്യു എന്നിവർ പ്രസംഗിച്ചു.