ജവഹർ ബാലഭവന്റെ മുന്നിലെ സമരം പുതുമകൊണ്ട് മുപ്പത്തി മൂന്നാം ദിവസം പിന്നീട്ടു

കോട്ടയം, ജവഹർ ബാലഭവന്റെ മുന്നിൽ അധ്യാപകർ നടത്തിവരുന്ന സമരം 33 മത് ദിവസം ആർ എൽ വി മിഥുന മോഹൻ അവതരിപ്പിച്ച നൃത്തവും ചെങ്ങളം ഹരിദാസ്, ശ്രീലത ശ്രീകുമാർ, കുമ്മനം ഹരീന്ദ്രനാഥ്, ഉപേന്ദ്രനാഥ് വി ജി, എന്നിവർ അവതരിപ്പിച്ച സംഗീത സദസും, സുരേഷ് പി പി, ശിവദാസൻ കെ ബി, ജോൺ കെ എം എന്നിവരുടെ വൃന്ദവാദ്യവും സമരത്തിന് കൊഴുപ്പേകി.

Advertisements

അനിശ്ചിതകാലമായി നടത്തിവരുന്ന ഈ സമരം അടിയന്തരമായി സർക്കാർ ഇടപെട്ട് അവസാനിപ്പിക്കണമെന്ന് ജവഹർ ബാലഭവൻ സംരക്ഷണസമിതി ആവശ്യപ്പെട്ടു. സംരക്ഷണ സമിതി രക്ഷാധികാരി പി കെ ആനന്ദക്കുട്ടൻ, കൺവീനർ പി ജി ഗോപാലകൃഷ്ണൻ, ഗിരിജ പ്രസാദ്, ബേബി മാത്യു, പ്രസാദ് കെ ജി, സുപ്രഭ പി ജി, ജയശ്രീ ഉപേന്ദ്രനാഥ്‌, മായാമോഹൻ, ശ്രീനിവാസൻ കാരയ്ക്കാട്, മറിയപ്പള്ളി ഹരീഷ്, എന്നിവർ സംസാരിച്ചു.

Hot Topics

Related Articles