മുംബൈ : ജവാൻ സിനിമയിലൂടെ ഹിന്ദിയിലും അരങ്ങേറ്റം കുറിച്ച നയൻതാരയ്ക്ക് ബോളിവുഡിലും ആരാധകര്‍ ഏറെയാണ്. സിനിമ റിലീസിന് ശേഷം സംവിധായകൻ ആറ്റ്ലിയുമായി താരത്തിന് അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ജവാൻ സിനിമയുടെ പ്രമോഷൻ പരിപാടികളിലും നയൻതാര പ്രത്യക്ഷപ്പെട്ടിരുന്നില്ല. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് താരം.
സംവിധായകൻ ആറ്റ്ലിയുടെ പിറന്നാള്‍ ദിനം ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ ആശംസ അറിയിച്ചായിരുന്നു താരത്തിന്റെ പ്രതികരണം. ‘പിറന്നാള്‍ ആശംസകള്‍ ആറ്റ്ലി.., നിന്നില്‍ അഭിമാനിക്കുന്നു’ എന്ന കുറിപ്പിനൊപ്പം ജവാൻ സിനിമയുടെ ഷൂട്ടിങ്ങിനിടെ എടുത്ത ചിത്രങ്ങളും താരം പങ്കുവെച്ചു. സിനിമയില്‍ നയൻതാരയെ ഒതുക്കി കൂടുതല്‍ പ്രാധാന്യം അതിഥി വേഷത്തിലെത്തിയ ദീപിക പദുക്കോണിന് നല്‍കിയതില്‍ താരം സംവിധായകനോട് അതൃപ്തി ഉണ്ടെന്ന തരത്തിലായിരുന്നു ദേശീയ മാധ്യമങ്ങളിലടക്കം വന്ന വാര്‍ത്തകള്‍. വാര്‍ത്തകളില്‍ ഇതുവരെ താരം പ്രതികരിച്ചിരുന്നില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വാര്‍ത്തകളെ എല്ലാം തള്ളിക്കളയുന്ന തരത്തിലാണ് താരത്തിന്റെ പ്രതികരണം ഇപ്പോള്‍ വന്നിരിക്കുന്നത്. നയൻതാരയുടെ കരിയറിലെ രണ്ടാം തിരിച്ചുവരവ് സമ്മാനിച്ച രാജാറാണിയുടെ സംവിധായകനാണ് ആറ്റ്ലി. ആറ്റ്ലിയുടെ ബിഗില്‍ സിനിമയിലും നയൻതാരയായിരുന്നു നായിക. മികച്ച ബോക്സ് ഓഫീസ് കളക്ഷനുമായി ഷാറൂഖ് ഖാൻ ചിത്രം ജവാൻ ആഗോളതലത്തില്‍ തരംഗമാവുകയാണ്.