ബേസിൽ ജോസഫും ദർശന രാജേന്ദ്രനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘ജയ ജയ ജയ ജയ ഹേ’. വിപിൻ ദാസാണ് ചിത്രം സംവിധാനം ചെയ്യന്നത്. വിപിൻ ദാസും നാഷിദ് മുഹമ്മദ് ഫാമി ചേർന്നാണ് തിരക്കഥ എഴുതുന്നത്. ചിത്രത്തിന്റെ സെൻസറിംഗ് പൂർത്തിയായി എന്നാണ് റിപ്പോർട്ട്.
ക്ലീൻ യു സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഒക്ടോബർ 28ന് ആണ് ചിത്രം തിയറ്ററുകളിൽ പ്രദർശനത്തിന് എത്തുക. ബാബ്ലു അജു ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത്. ജോൺ കുട്ടിയാണ് ചിത്രസംയോജനം നിർവഹിക്കുക. ലക്ഷ്മി മേനോൻ, ഗണേഷ് മേനോൻ എന്നിവരാണ് ചിത്രം നിർമിക്കുന്നത്. ചിയേഴ്സ് എന്റർടെയ്ൻമെന്റിന്റിന്റെ ബാനറിലാണ് ‘ജയ ജയ ജയ ജയ ഹേ’യുടെ നിർമാണം. അമൽ പോൾസനാണ് സഹ നിർമ്മാണം. നിർമ്മാണ നിർവഹണം പ്രശാന്ത് നാരായണൻ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അജു വർഗീസ്, അസീസ് നെടുമങ്ങാട്, സുധീർ പരവൂർ, മഞ്ജു പിള്ള, ശരത് സഭ, ഹരീഷ് പെങ്ങൻ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിരവധി ബോളിവുഡ് ചിത്രങ്ങളിൽ പ്രവർത്തിച്ച സ്റ്റണ്ട് മാസ്റ്റർ ഫെലിക്സ് ഫുകുയോഷി റുവേ ആണ് സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്. അങ്കിത് മേനോൻ സംഗീത സംവിധാനം നിർവഹിക്കുന്നു. കല – ബാബു പിള്ള,ചമയം – സുധി സുരേന്ദ്രൻ,വസ്ത്രലങ്കാരം – അശ്വതി ജയകുമാർ,മുഖ്യ സഹ സംവിധാനം – അനീവ് സുരേന്ദ്രൻ, ധനകാര്യം – അഗ്നിവേഷ്, നിശ്ചല ചായാഗ്രഹണം -ശ്രീക്കുട്ടൻ, വാർത്താ പ്രചരണം – ജിനു അനിൽകുമാർ, വൈശാഖ് വടക്കേവീട്.