കോട്ടയം: അരങ്ങ് മലയാളനാടകദേശിയ സംഘടനയുടെ 2021-ലെ മികച്ച തെരുവുനാടക പ്രവർത്തകനുള്ള സംസ്ഥാന പുരസ്കാരത്തിന് അർഹനായ കെ.ജി.ചന്ദ്രനെ മറവൻതുരുത്ത് ഗവ: യു.പി സ്കൂൾ അനുമോദിച്ചു .
ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും , പിടിഎ പ്രസിഡന്റുമായിരുന്ന ചന്ദ്രൻ സ്കൂൾ നടകങ്ങളിൽ വിദ്യാർത്ഥികളെ തയ്യാറാക്കുന്നതിൽ മുഖ്യ പങ്കുവഹിക്കുന്നു.
അനുമോദന ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് ഗിരി മോൻ അദ്ധ്യക്ഷത വഹിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സ്കൂൾ എച്ച്.എം പി.സി പ്രമോദ് സ്വാഗതം ആശംസിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ടി പ്രതാപൻ ഉദ്ഘാടനം ചെയ്തു.
ബ്ലോക്കു പഞ്ചായത്ത് ക്ഷേമകാര്യ ചെയർപേഴ്സൺ സുഷമ സന്തോഷ്, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ബിന്ദു പ്രദീപ്, പഞ്ചായത്തംഗം സി.സുരേഷ്കുമാർ, എസ്.എം.സി ചെയർമാൻ എൻ.ഹരിക്കുട്ടൻ, അദ്ധ്യാപകരായ രാധിക, ഐശ്വര്യ, ബോബി എന്നിവർ പ്രസംഗിച്ചു.