പ്രഖ്യാപനം അറിവോ സമ്മതമോ ഇല്ലാതെ; വിവാഹമോചനത്തെക്കുറിച്ച്‌ അറിഞ്ഞിട്ടില്ലെന്ന് ജയംരവിയുടെ ഭാര്യ

കോളിവുഡിനെ ഞെട്ടിപ്പിക്കുന്നതായിരുന്നു നടൻ ജയം രവിയുടെ വിവാഹമോചന പ്രഖ്യാപനം. എക്സിലൂടെയാണ് താരം ഭാര്യ ആരതിയുമായി വേർപിരിയുന്നുവെന്ന കാര്യം പ്രഖ്യാപിച്ചത്. എന്നാല്‍ തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ഭർത്താവ് ജയം രവി വിവാഹമോചനം പ്രഖ്യാപിച്ചതെന്ന് ആരതി പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു.

Advertisements

കൂടാതെ ഈയിടെ ഭർത്താവായ ജയം രവിയോട് പലതവണ സംസാരിക്കാൻ ശ്രമിച്ചെങ്കിലും അതിനുള്ള അവസരങ്ങള്‍ നിഷേധിച്ചുവെന്നും ആരതി ആരോപിച്ചു. നിർബന്ധിതയായതിനാലാണ് പരസ്യമായി പ്രതികരിക്കേണ്ടി വന്നതെന്നും അവർ വ്യക്തമാക്കുന്നു. തന്റെ സ്വഭാവത്തെയും പെരുമാറ്റത്തെയും കുറിച്ച്‌ മോശമായ പ്രചരണമുണ്ടായതോടെയാണ് പരസ്യമായി പ്രതികരിക്കാൻ തീരുമാനിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മക്കളായ ആരവിന്റെയും അയാന്റെയും നല്ലൊരു ഭാവിക്കാണ് തന്റെ പ്രാഥമിക പരിഗണനയെന്നും അവർ കുറിപ്പില്‍ വ്യക്തമാക്കുന്നു.
ഞാനും രണ്ടു കുട്ടികളും ഒന്നുമില്ലാതെ ബുദ്ധിമുട്ടുകയാണ്. വിവാഹത്തില്‍ നിന്ന് പിന്മാറാനുള്ള ഈ തീരുമാനം പൂർണ്ണമായും സ്വന്തം ഇഷ്ടപ്രകാരമാണ്. അല്ലാതെ വീട്ടുകാരുടെ താത്പര്യത്തിന് വേണ്ടിയല്ല. താനും കുട്ടികളും ഈ പ്രയാസകരമായ സഹചര്യത്തിലൂടെ കടന്നുപോകുമ്പോള്‍ ഞങ്ങളുടെ സ്വകാര്യതയും വികാരങ്ങളെയും മാനിക്കണമെന്ന് അപേക്ഷിക്കുന്നതായും അവർ പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.