കണ്ണൂർ: മുഖ്യമന്ത്രി സഞ്ചരിച്ച വിമാനത്തിൽ കറുത്ത വസ്ത്രം ധരിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തള്ളിയിട്ട് ഇ.പി.ജയരാജൻ. കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് മുഖ്യമന്ത്രി പിണറായി സഞ്ചരിച്ച വിമാനത്തിനുള്ളിൽ കറുത്ത വസ്ത്രമണിഞ്ഞ് എത്തി മുദ്രാവാക്യം വിളിച്ച രണ്ടു യൂത്ത് കോൺഗ്രസ് പ്രവർത്തകരെയാണ് തള്ളിയിട്ടത്.
Advertisements
മുഖ്യമന്ത്രി പുറത്തേക്കിറങ്ങിയ ശേഷമായിരുന്നു സംഭവം. പ്രതിഷേധക്കാർ മദ്യപിച്ചിരുന്നതായി ജയരാജന്റെ പ്രതികരിച്ചു. യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് ഫർദ്ദീൻ മജീദ്, സെക്രട്ടറി നവീൻ കുമാർ എന്നിവരാണ് വിമാനത്തിനുള്ളിൽ പ്രതിഷേധിച്ചത്. ഇവർക്കെതിരെ ജാമ്യമില്ലാത്ത വകുപ്പ് പ്രകാരം കേസെടുത്തു.