ജയസൂര്യയും ദൃശ്യ രഘുനാഥും പ്രധാന കഥാപാത്രങ്ങൾ; ‘ജോൺ ലൂതർ’ വീഡിയോ ഗാനം റിലീസായി; വീഡിയോ കാണാം

കൊച്ചി: ജയസൂര്യ, ആത്മീയ, ദൃശ്യ രഘുനാഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അഭിജിത്ത് ജോസഫ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ജോൺ ലൂതർ’ എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി.
വിനായക് ശശികുമാർ എഴുതിയ വരികൾക്ക് ഷാൻ റഹ്മാൻ സംഗീതം പകർന്ന് നജീം അർഷാദ്, നാരായണി ഗോപൻ എന്നിവർ ആലപിച്ച ‘ഒരു നാളിതാ പുലരുന്നു മേലെ…’ എന്നാരംഭിക്കുന്ന വീഡിയോ ഗാനമാണ് മനോരമ മ്യൂസിക്ക് സോംഗ്സന്റെ യൂട്യൂബ് ചാനലിലൂടെ റിലീസായത്.

Advertisements

ദീപക് പറമ്പോൾ, സിദ്ദിഖ്, ശിവദാസ് കണ്ണൂർ,ശ്രീലക്ഷ്മി തുടങ്ങിയവരാണ് മറ്റു താരങ്ങൾ. അലോൻസ ഫിലിംസിന്റെ ബാനറിൽ തോമസ്സ് പി മാത്യു നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം റോബി വർഗ്ഗീസ്സ് രാജ് നിർവ്വഹിക്കുന്നു. കോ പ്രൊഡ്യുസർ- ക്രിസ്റ്റീന തോമസ്സ്, സംഗീതം- ഷാൻ റഹ്മാൻ, എഡിറ്റിംങ്- പ്രവീൺ പ്രഭാകർ, പ്രൊഡക്ഷൻ കൺട്രോളർ- പ്രവീൺ ബി മേനോൻ, കല- അജയ് മങ്ങാട്, മേക്കപ്പ്- ലിബിൻ മോഹനൻ, വസ്ത്രാലങ്കാരം- സമീറ സനീഷ്, ജയസൂര്യ കോസ്റ്റ്യൂം- സരിത ജയസൂര്യ, സ്റ്റിൽസ്- നവീൻ മുരളി, സൗണ്ട്- വിഷ്ണു ഗോവിന്ദ്, ശ്രീശങ്കർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ജിബിൻ ജോൺ, ആക്ഷൻ- ഫീനിക്സ് പ്രഭു, പരസ്യക്കല- ആനന്ദ് രാജേന്ദ്രൻ, വിതരണം- സെഞ്ച്വറി റിലീസ്, പി ആർ ഒ- എ എസ് ദിനേശ്.

Hot Topics

Related Articles