ജീവനക്കാർ ടോൾ പണം ചോദിച്ചു; ടോൾ ബൂത്ത്‌ തകർത്ത് ജെസിബി ഡ്രൈവർ

ദേശീയപാതയിലെ ടോള്‍ പ്ലാസകളില്‍ ടോളിനെ ചൊല്ലി വാഹനയാത്രക്കാരും ടോള്‍ പ്ലാസകളിലെ തൊഴിലാളികളും തമ്മില്‍ തർക്കിക്കുന്നത് നിങ്ങള്‍ ഇതുവരെ കണ്ടിട്ടുണ്ടാകും. എന്നാല്‍ ഉത്തർപ്രദേശിലെ ഹാപൂർ ജില്ലയില്‍ നിന്ന് പുറത്തുവന്നൊരു വീഡിയോ കണ്ടാല്‍ നിങ്ങള്‍ ഞെട്ടും. ജീവനക്കാർ ടോള്‍ ചോദിച്ചതില്‍ പ്രകോപിതനായ ഒരു ജെസിബി ഡ്രൈവർ ടോള്‍ പ്ലാസ തന്‍റെ വാഹനം ഉപയോഗിച്ച്‌ തകർക്കുന്നതാണ് ഈ വീഡിയോ. ഡല്‍ഹി-ലക്‌നൗ ഹൈവേ എൻഎച്ച്‌-9-ലെ പില്‍ഖുവ പോലീസ് സ്റ്റേഷൻ്റെ കീഴിലുള്ള ഛിജരാസി ടോള്‍ പ്ലാസയിലാണ് സംഭവം. ടോള്‍ ബൂത്തിലൂടെ കടന്നുപോകുകയായിരുന്ന ബുള്‍ഡോസർ ഡ്രൈവറോട് ടോള്‍ തൊഴിലാളികള്‍ ടോള്‍ പണം ആവശ്യപ്പെട്ടു. ഇതോടെ കോപാകുലനായ ബുള്‍ഡോസർ ഡ്രൈവർ വാഹനം ഉപയോഗിച്ച്‌ രണ്ട് ടോള്‍ ബൂത്തുകളും തകർത്തു.

Advertisements

ടോള്‍ പ്ലാസയില്‍, ജീവനക്കാർ ബുള്‍ഡോസർ ഡ്രൈവറുടെ വീഡിയോകള്‍ ചിത്രീകരിക്കുന്നതിനിടെ ഇയാള്‍ ബുള്‍ഡോസർ ഉപയോഗിച്ച്‌ ബൂത്തുകള്‍ പൊളിക്കുകയായിരുന്നു. ഈ സംഭവത്തിൻ്റെ മുഴുവൻ വീഡിയോയും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അതിവേഗം വൈറലായിക്കൊണ്ടിരിക്കുകയാണ്. ജെസിബി ടോള്‍ ബൂത്തിലൂടെ കടന്നുപോകുകയായിരുന്നുവെന്ന് ടോള്‍ മാനേജർ അജിത് ചൗധരി പറഞ്ഞു. ടോള്‍ തൊഴിലാളികള്‍ ടോള്‍ ചാർജ് ചോദിച്ചപ്പോള്‍ അസഭ്യം പറയുകയും ജെസിബി കൊണ്ട് ഇടിച്ച്‌ രണ്ട് ടോള്‍ ബൂത്തുകള്‍ തകർക്കുകയുമായിരുന്നുവെന്ന് അധികൃതർ പറയുന്നു. അവിടെ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകള്‍ തകരുകയും വൻ നാശനഷ്ടം സംഭവിക്കുകയും ചെയ്തു. പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പൊലീസ് കേസെടുത്തു. ടോള്‍ പ്ലാസ തകർത്ത ജെസിബി ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടൊപ്പം ജെസിബിയും കസ്റ്റഡിയില്‍ എടുത്തിയിട്ടുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി തുടർ നിയമനടപടികള്‍ ആരംഭിച്ചിരിക്കുകയാണ് പോലീസ്.

Hot Topics

Related Articles