ജീത്തു ജോസഫ് സംവിധാനം ചെയ്ത മോഹൻലാല്‍ ചിത്രം നേര് ; ക്രിസ്തുമസ് റിലീസ് ആയി എത്തിയേക്കും

മൂവി ഡെസ്ക്ക് : ജീത്തു ജോസഫ് സംവിധാനം ചെയ്ത മോഹൻലാല്‍ ചിത്രമാണ് നേര്. ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ സിനിമ ക്രിസ്തുമസ് റിലീസ് ആയി എത്തും എന്നതാണ്. പ്രിയാമണി, അനശ്വര രാജൻ, ജഗദീഷ്, സിദ്ദിഖ്, നന്ദു, ശ്രീധന്യ, മാത്യു വര്‍ഗീസ്, കലേഷ്, ശാന്തി മായാദേവി, ഗണേഷ് കുമാര്‍, ദിനേശ് പ്രഭാകര്‍, ശങ്കര്‍ ഇന്ദുചൂഡൻ, രമാദേവി, രശ്മി അനില്‍ എന്നിവരോടൊപ്പം മോഹൻലാല്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നേര് എന്ന ചിത്രത്തില്‍ , ഡോ. പ്രശാന്ത് തുടങ്ങി ഒട്ടേറെ പുതുമുഖങ്ങള്‍ അണിനിരക്കുന്നു.

Advertisements

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നേരിന്റെ നിര്‍മ്മാണം. ശാന്തി മായാദേവിയും ജീത്തു ജോസഫും ചേര്‍ന്നാണ് നേരിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.സതീഷ് കുറുപ്പ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് വി എസ് വിനായകാണ്. ചിത്രത്തിന്റെ ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സുധീഷ് രാമചന്ദ്രനും എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ശാന്തി ആന്റണിയുമാണ്.

Hot Topics

Related Articles