ഇന്ന് തിയറ്ററിൽ റിലീസ് ചെയ്ത ‘നേര്’ കണ്ടിറങ്ങുമ്പോൾ പ്രേക്ഷകർക്ക് ഏറെ സന്തോഷത്തിലാണ്. തങ്ങളുടെ പ്രിയപ്പെട്ട ലാലേട്ടനെ ഒരിടവേളയ്ക്ക് ശേഷം തിരിച്ചെത്തിച്ച സംവിധാകനെ പുകഴ്ത്തിപ്പാടുകയാണ് ആരാധകർ.
2007ൽ ഡിക്ടറ്റീവ് എന്ന ചിത്രത്തിലൂടെയാണ് ജീത്തു ജോസഫ് വെള്ളിത്തിരയിൽ എത്തുന്നത്. പിന്നീട് മമ്മി & മി, മൈ ബോസ്, മെമമറീസ് എന്നീ ചിത്രങ്ങൾ അദ്ദേഹം ചെയ്തു. ശേഷം സംവിധാനം ചെയ്തത് ഒരു മോഹൻലാൽ ചിത്രം. ദൃശ്യം. അതുവരെ അധികം ആർക്കും അറിയാതിരുന്ന ജീത്തു ജോസഫ് എന്ന സംവിധായകൻ പ്രേക്ഷക മനസിൽ നിറയാൻ തുടങ്ങിയത് അന്ന് മുതലായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പക്കാ മാസില്ലാതെ പൂർണമായും ക്യാരക്ടർ റോളിൽ നിറഞ്ഞാടിയ മോഹൻലാൽ ചിത്രത്തിന് എങ്ങും വൻവരവേൽപ്പാണ്. ആദ്യ ഷോ കഴിഞ്ഞത് മുതൽ ചൂടപ്പം പോലെ വിറ്റുപോകുകയാണ് ടിക്കറ്റുകളും. ഈ അവസരത്തിൽ പ്രേക്ഷകർക്ക് നന്ദി പറയുകയാണ് ജീത്തു ജോസഫ്.
തന്റെ സോഷ്യൽ മീഡി പേജുകളിലൂടെയാണ് ജീത്തു തന്റെ സ്നേഹവും നന്ദിയും അറിയിച്ചത്. “നേരിനുള്ള എല്ലാ നല്ല പ്രതികരണങ്ങൾക്കും സ്നേഹത്തിനും നന്ദി”, എന്നായിരുന്നു ജീത്തുവിന്റെ വാക്കുകൾ. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രംഗത്ത് എത്തിയത്.
“പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രംഗത്ത് എത്തിയത്. “ജിത്തു സാർ എത്ര നന്ദി പറഞ്ഞാലും മതിയാവില്ല നിങ്ങളോട്, കള്ളത്തെളിവുകൾ ഉണ്ടാക്കി പ്രതികളെ രക്ഷിക്കുക മാത്രമല്ല, കള്ള തെളിവുമായി കോടതിയിൽ വരുന്ന പ്രതിയെ കീറി ഒട്ടിക്കുന്ന ക്രിമിനൽ ലോയർ കൂടിയാണ് ജീത്തു ജോസഫ്, നിങ്ങൾ എന്തൊരു മനുഷ്യനാണ്, നിങ്ങൾ മികച്ച ഒരു craftsman ആണ്, പ്രേക്ഷകരെ മനസിലാക്കുന്ന ചുരുക്കം സംവിധായകരിൽ ഒരാൾ… ഒരു സിനിമ എങ്ങനെ end ചെയ്താൽ പ്രേക്ഷകർക്ക് connect ആകും എന്ന് നന്നായി അറിയാം, ഓരോ ലാലേട്ടൻ ആരാധകനും മലയാള സിനിമ പ്രേക്ഷകരും നിങ്ങളോട് വീണ്ടും കടപ്പെട്ടിരിക്കുന്നു സാർ”, എന്നിങ്ങനെ പോകുന്നു പ്രശംസ കമന്റുകൾ.