ബിഹാറിൽ ജിവിത്പുത്രിക ആഘോഷത്തിൽ 43 മരണം; മരിച്ചവരിൽ 37 കുട്ടികൾ; മൂന്ന് പേരെ കാണാതായി

പാട്‌ന: ബിഹാറിൽ ജിവിത്പുത്രിക ആഘോഷത്തിനിടെ 43 മരണം. 15 ജില്ലകളിലായി ആഘോഷത്തിൻ്റെ ഭാഗമായി പുഴയിലും തോടുകളിലും മുങ്ങിയ 43 പേർ മരിച്ചത്. മരിച്ചവരിൽ 37 കുട്ടികൾ. മൂന്ന് പേരെ കാണാതായി. ഈസ്റ്റ് ചമ്പാരൻ, വെസ്റ്റ് ചമ്പാരൻ, നളന്ദ, ഔറംഗബാദ്, കൈമുർ, ബുക്ക്‌സർ, ശിവൻ, റോഹ്താസ്, സരൺ, പാട്‌ന, വൈശാലി, മുസ്‌സാഫർപുർ, സമസ്തിപൂർ, ഗോപാൽഗഞ്ച്, അർവൽ തുടങ്ങിയ ജില്ലകളിലുള്ളവരാണ് മരിച്ചത്. ഔറംഗാബാദിലും പാട്‌നയിലും മാത്രം 9 വീതം കുട്ടികൾ മരിച്ചു.

Advertisements

കഴിഞ്ഞ വര്‍ഷം ഇതേ ആഘോഷത്തിനിടയില്‍ 15 കുട്ടികളടക്കം 22 പേര്‍ മരിച്ചിരുന്നു. മരിച്ചവരുടെ കുടുംബത്തിന് ബിഹാര്‍ സര്‍ക്കാര്‍ നാല് ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ച എട്ട് പേരുടെ കുടുംബത്തിന് ഇതിനകം നഷ്ടപരിഹാരം നല്‍കിയെന്ന് സര്‍ക്കാര്‍ അറിയിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇന്നലെയായിരുന്നു ജീവിത്പുത്രിക ആഘോഷം നടന്നത്. മക്കളുടെ നന്മയ്ക്ക് വേണ്ടി മാതാപിതാക്കൾ ഉപവാസമിരിക്കുന്ന ചടങ്ങാണിത്. ഇത് മുന്നോടിയായി മക്കളെ കുളിപ്പിച്ച് ശുദ്ധിവരുത്തുന്ന ചടങ്ങുണ്ട്. ഇതിന് വേണ്ടിയുള്ള കുളങ്ങളിലും നദികളിലും കുട്ടികളെ കുളിപ്പിക്കാൻ കൊണ്ടുപോയതിന് പിന്നാലെയാണ് അപകടമുണ്ടായത്

Hot Topics

Related Articles