നായകനായി അജു വർഗീസും ജോണി ആന്റണിയും; ‘സ്വർഗം’ ചിത്രീകരണം പൂർത്തിയായി

കൊച്ചി : അജു വര്‍ഗീസിനെയും ജോണി ആന്റണിയെയും പ്രധാന കഥാപാത്രങ്ങളാക്കി റെജീസ് ആന്റണി സംവിധാനം ചെയ്യുന്ന “സ്വർഗം” എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. കലാപരവും സാമ്പത്തികവുമായ വിജയം നേടിയ ഒരു സെക്കന്റ്‌ ക്ലാസ് യാത്ര എന്ന ചിത്രത്തിനു ശേഷം റെജീസ് ആന്റണി സംവിധാനം ചെയ്യുന്ന സ്വര്‍ഗത്തില്‍ മഞ്ജു പിള്ള, അനന്യ, സിജോയ് വർഗീസ് തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. മധ്യതിരുവതാംകൂറിലെ ക്രൈസ്തവ പശ്ചാത്തലത്തില്‍ അയല്‍വാസികളായ രണ്ടു കുടുംബങ്ങളുടെ ജീവിത സാഹചര്യത്തില്‍ തിരിച്ചറിയുന്ന യാഥാർഥ്യങ്ങളാണ് ഈ ചിത്രത്തില്‍ ദൃശ്യവല്‍ക്കരിക്കുന്നത്.

Advertisements

ഈരാറ്റുപേട്ട, പാലാ എന്നിവിടങ്ങളിലായാണ് ‘സ്വർഗ’ ത്തിന്റെ ചിത്രീകരണം പൂർത്തിയായത്. വിനീത് തട്ടില്‍, അഭിരാം രാധാകൃഷ്ണൻ, സജിൻ ചെറുകയില്‍, ഉണ്ണിരാജാ, രഞ്ജിത്ത് കങ്കോല്‍, കുടശ്ശനാട് കനകം, ശ്രീരാം ദേവാഞ്ജന തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. പുതുമുഖങ്ങളായ സൂര്യാ, മഞ്ചാടി ജോബി, ശ്രീറാം, ദേവാജ്ഞന എന്നിവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. സി എൻ ഗ്ലോബല്‍ മൂവീസിൻ്റെ ബാനറില്‍ ലിസ്സി കെ. ഫെർണാണ്ടസ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം എസ് ശരവണൻ നിർവ്വഹിക്കുന്നു. സന്തോഷ് വർമ്മ, എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, ബേബി ജോണ്‍ കലയന്താനി എന്നിവരുടെ വരികള്‍ക്ക് മോഹൻ സിതാര, ജിന്റോ ജോണ്‍, ലിസി ഫെർണാണ്ടസ് എന്നിവർ സംഗീതം പകരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഏറെ പ്രശസ്തമായ ഒരുപിടി ക്രിസ്ത്യൻ ഭക്തിഗാനങ്ങള്‍ രചിച്ച്‌ ശ്രദ്ധേയനായ ബേബി ജോണ്‍ കലയന്താനി ആദ്യമായി ഒരു സിനിമക്കു ഗാനങ്ങള്‍ രചിക്കുന്നത് ഈ ചിത്രത്തിലൂടെയാണ്. ലിസ്സി കെ ഫെർണാണ്ടസിന്റെ കഥയ്ക്ക് റെജിസ് ആന്റെണി, റോസ് റെജിസ് എന്നിവർ ചേർന്ന് തിരക്കഥ – സംഭാഷണമെഴുതുന്നു.
എഡിറ്റിംഗ് – ഡോണ്‍ മാക്സ്. കലാ സംവിധാനം – അപ്പുണ്ണി സാജൻ, മേക്കപ്പ് – പാണ്ഡ്യൻ, കോസ്റ്റ്യും ഡിസൈൻ – റോസ് റെജീസ്, അസ്സോസ്റ്റിയേറ്റ് ഡയറക്ടർ – റെജിലേഷ്, ആൻ്റോസ് മാണി, പ്രൊഡക്ഷൻ മാനേജർ – റഫീഖ്, പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – ബാബുരാജ് മനിശ്ശേരി. പ്രൊഡക്ഷൻ കണ്‍ട്രോളർ – തോബിയാസ്, സ്റ്റില്‍സ് – ജിജേഷ് വാടി, പോസ്റ്റർ ഡിസൈൻ – അനന്തു. സ്റ്റില്‍സ് – ജിജേഷ് വാടി, പിആര്‍ഒ – വാഴൂര്‍ ജോസ്, എ എസ് ദിനേശ്, ആതിര ദില്‍ജിത്ത്.

Hot Topics

Related Articles