കൽപ്പറ്റ: വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ എല്ലാവരും നഷ്ടപ്പെട്ട് ഒറ്റപ്പെട്ട ശ്രുതിയുടെ പ്രതിശ്രുത വരൻ ജെൻസന്റെ നില അതീവ ഗുരുതരമായി തുടരുന്നു. കഴിഞ്ഞ ദിവസം കല്‍പറ്റയിലുണ്ടായ വാഹനാപകടത്തിലാണ് ജെൻസണ് പരിക്കേറ്റത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ കൂടുതലൊന്നും ചെയ്യാനില്ലെന്നും ജീവൻ നിലനിർത്താനാവശ്യമായ എല്ലാ ഉപകരണസഹായവും നല്‍കുന്നുണ്ടെന്നും ഡോക്ടർമാർ വ്യക്തമാക്കി.
”ഇന്നലെ വൈകുന്നേരം ഏകദേശം ആറ് മണിയോടെയാണ് ഇവിടെ എത്തിയത്. അപകടത്തിന്റെ ആഘാതത്തില്‍ ചുമയ്ക്കാൻ മാത്രമേ കഴിയുന്നുണ്ടായിരുന്നുള്ളൂ. ബാക്കി എല്ലാ തുടിപ്പുകളും അപകടകരമായ നിലയിലായിരുന്നു. മൂക്കില്‍ നിന്ന് അനിയന്ത്രിതമായ രക്തസ്രാവമുണ്ടായിരുന്നു. കൂടാതെ തലയോട്ടിക്കകത്തും പുറത്തും രക്തസ്രാവമുണ്ടായിരുന്നു. ഡോക്ടർമാർ വളരെയധികം പരിശ്രമിച്ചിട്ടും രക്തസ്രാവം നിയന്ത്രിക്കാൻ കഴിഞ്ഞിരുന്നില്ല.” ജെന്‍സണ്‍ അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയാണെന്നും ഡോക്ടർ വ്യക്തമാക്കി