ജിഷയുടെ ജീവിതം സിനിമയാകുന്നു:’മമ്മൂട്ടി ലോ പഠിച്ച വ്യക്തിയാണല്ലോ ജിഷമോളും ലോ പഠിച്ചതാണ്’അതുകൊണ്ടാണ് അന്ന് അങ്ങനെ പറഞ്ഞത്, ജിഷയുടെ അമ്മ

എറണാകുളം :കേരള മനസാക്ഷിയെ ഞെട്ടിച്ച കൊലപാതകമായിരുന്നു പെരുമ്ബാവൂര്‍ സ്വദേശിനിയായ ജിഷയുടേത്. ഇപ്പോള്‍ ജിഷയുടെ ജീവിതം സിനിമയാകുന്നുവെന്ന വാര്‍ത്തയാണ് വരുന്നത്.കൊളപ്പുള്ളി ലീലയാണ് ജിഷയുടെ അമ്മ രാജേശ്വരിയായി അഭിനയിച്ചിരിക്കുന്നത്.കൊളപ്പുള്ള ലീലയ്ക്ക് പുറമെ സലീംകുമാര്‍, ദേവന്‍, ലാല്‍ ജോസ് തുടങ്ങിയവരെല്ലാം നിപ്പ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഭാ​ഗമായിട്ടുണ്ടെന്ന് നടി കൊളപ്പുള്ളി ലീല പറഞ്ഞു. 2016 ഏപ്രില്‍ 28നാണ് വീടിനുള്ളില്‍വെച്ച്‌ നിയമവിദ്യാര്‍ഥി കൂടിയായ ജിഷയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

Advertisements

ജിഷയുടെ കൊലപാതകത്തെ തുടര്‍ന്ന് ശാരീരികവും മാനസികവുമായി തളര്‍ന്ന അവസ്ഥയിലായിരുന്നു അമ്മ രാജേശ്വരി. ഇതോടെ നിത്യരോഗിയായി മാറി രാജേശ്വരി. ജിഷയുടെ മരണത്തിന് പിന്നാലെ സഹോദരി ദീപയ്ക്ക് സര്‍ക്കാര്‍ ജോലി കിട്ടിയിരുന്നു. ഇപ്പോള്‍ ദീപയ്ക്കൊപ്പമാണ് രാജേശ്വരി താമസിച്ചുവരുന്നത്.ഇപ്പോള്‍ സിനിമയെ കുറിച്ച്‌ നടി കൊളപ്പുള്ളി ലീലയും ജിഷയുടെ അമ്മയും പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. ‘കേസില്‍ പ്രതിയായത് അമീറുള്‍ ഇസ്ലാമെന്ന ഇതരസംസ്ഥാന തൊഴിലാളിയാണ്. അമീറുള്‍ ഇസ്ലാം വരുന്നതിന് മുമ്ബ് അയല്‍വാസികളാണ് ഞങ്ങളെ കൊല്ലുമെന്ന് പറഞ്ഞിരുന്നത്.’


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മമ്മൂട്ടി ലോ പഠിച്ച വ്യക്തിയാണല്ലോ ജിഷമോളും ലോ പഠിച്ചതാണ്’ഒരാള്‍ക്ക് ഒറ്റയ്ക്ക് ചെയ്യാന്‍ പറ്റുന്ന കുറ്റകൃത്യമല്ല ഇത്. അതുകൊണ്ട് തന്നെ ഇതിന് പിറകില്‍‌ വേറെയും ആളുകളുണ്ടെന്നാണ് എനിക്ക് തോന്നലുള്ളത്. ഇടയ്ക്ക് ഞാന്‍ മമ്മൂട്ടിയോ മോഹന്‍ലാലോ വരണമെന്ന് ഞാന്‍ പറഞ്ഞിരുന്നു. ഇവരൊക്കെ പടത്തില്‍ അഭിനയിക്കുന്ന ഏറ്റവും വലിയ നടന്മാരാണ്.”ലോകത്തെല്ലാവരും ഇവരെ ഇഷ്ടപ്പെടുന്നുണ്ട്. മമ്മൂട്ടി ലോ കോളജില്‍‌ പഠിച്ച വിദ്യാര്‍ഥിയാണ്. എന്റെ ജിഷ മോളും വക്കീലിന് പഠിച്ചിരുന്ന കുട്ടിയായതുകൊണ്ടാണ് മറഞ്ഞ് ഒളിച്ചിരിക്കുന്ന ബാക്കി അവശേഷിക്കുന്ന പ്രതികളെ കൊണ്ടുവരാന്‍ വേണ്ടിയാണ് ഞാന്‍ മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ് എന്നിവരെ കുറിച്ച്‌ അന്ന് പറഞ്ഞത്.’

അവര് വന്ന് കഴിഞ്ഞാല്‍ ഇതൊരു സിനിമയാക്കി കൊണ്ടുവരുമ്ബോഴേക്കും ഇതിനകത്ത് ഒളിഞ്ഞിരിക്കുന്ന പ്രതികള്‍ സത്യത്തില്‍ പുറത്തേക്ക് വരാന്‍ സാധ്യതയുണ്ട്. അതിന് വേണ്ടിയാണ് മമ്മൂട്ടിയെ കൊണ്ടുവരണമെന്നൊക്കെ പറഞ്ഞത്. മകളെ വളര്‍ത്താന്‍ ഒരുപാട് പണിയെടുത്തിട്ടുണ്ട്.”ജിഷയെ പഠിപ്പിക്കണമെന്ന് ആ​ഗ്രഹമുള്ളതുകൊണ്ടാണ് അറ്റന്‍ഡറായി അടം തുടരെ തുടരെ ജോലിക്ക് പോയത്. എന്റെ മക്കള്‍ ചെറുപ്പം മുതല്‍ നൃത്തമൊക്കെ പഠിച്ചിരുന്നു. എന്റെ മകള്‍ ആരേയും ഇതുവരെ പ്രണയിച്ചിട്ടില്ല. അടുപ്പ് കൂട്ടിയപോലെ വീടുണ്ട്.”പക്ഷെ എന്റെ കൊച്ച്‌ അവിടെ കിടന്ന് നിലവിളിച്ചിട്ട് ആരും കേട്ടില്ല എന്നത് അറിയില്ല’ ജിഷയുടെ അമ്മ പറഞ്ഞു. ‘ജിഷയുടെ അമ്മ ആവശ്യപ്പെടുന്നത് അവര്‍ക്ക് ആളെ തെളിയിച്ച്‌ കിട്ടണമെന്നതാണ്.’

സാധാരണ നമ്മളൊരു സിനിമയില്‍ കഥാപാത്രം ചെയ്യുന്നത് പോലെയല്ല നമ്മള്‍ ജീവിച്ചിരിക്കുന്ന ഒരു കഥാപാത്രത്തെ ചെയ്യുന്നത്. ഞാന്‍‌ ജിഷയുടെ അമ്മ രാജേശ്വരിയായിട്ടാണ് അഭിനയിച്ചിരിക്കുന്നത്.”ജിഷയുടെ അമ്മ അനുഭവിക്കുന്ന വേദന എനിക്ക് മനസിലാകും. ഞാനും രണ്ട് പ്രസവിച്ചതാണ്. എന്റെ കഴിവിന്റെ പരമാവധി ഉപയോ​ഗിച്ച്‌ സംവിധായകന്‍ ബെന്നി ആശംസകള്‍ പറഞ്ഞതുപോലെ ഞാന്‍‌ അവതരിപ്പിച്ചിട്ടുണ്ട്. ഈ സിനിമ കണ്ട് എഴുന്നേല്‍ക്കുമ്ബോള്‍ ആരായാലും അവരുടെ ഹൃദയം വേദനിക്കും.’എട്ട് വര്‍ഷമായിട്ട് ആരും ഈ വിഷയത്തില്‍ സിനിമ പിടിക്കാന്‍ തയ്യാറായില്ല

പ്രസവിച്ചാല്‍ മാത്രമെ അമ്മയാകുവെന്ന ചിന്ത തെറ്റാണ്. കാരുണ്യമില്ലാത്ത കൊലയാണെന്ന് പറയാം. എട്ട് വര്‍ഷമായിട്ട് ആരും ഈ വിഷയത്തില്‍ സിനിമ പിടിക്കാന്‍ തയ്യാറായില്ല. ഇനി ഒരു മകള്‍ക്കും അമ്മയ്ക്കും ഇങ്ങനൊരു അനുഭവമുണ്ടാകരുത്.”തെറ്റ് ആര് ചെയ്താലും വെളിച്ചത്ത് വരണം. ജിഷയുടെ അമ്മയായി അഭിനയിച്ചപ്പോള്‍ എന്റെ മനസ് വേദനിച്ചിരുന്നു. ആ കഥാപാത്രം തൊണ്ണൂറ്റി ഒമ്ബത് ശതമാനം ചെയ്ത് വിജയിപ്പിക്കാന്‍ സാധിച്ചിട്ടുണ്ടെന്നാണ് എന്റെ വിശ്വാസം’ നടി കൊളപ്പുള്ളി ലീല പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.