തിരക്കഥ ബോബി – സഞ്ജയ്; ആറാം തവണയും ഒന്നിച്ച് അലി – ജിസ് ജോയ് ടീം 

രുപിടി സൂപ്പർ ഹിറ്റ് ചിത്രങ്ങൾ മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ച ആസിഫ് അലി – ജിസ് ജോയ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു. ഡ്രീം ക്യാച്ചർ പ്രൊഡക്ഷൻസ്, കാലിഷ് പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ ടി ആർ ഷംസുദ്ദീൻ, വേണു ഗോപാലകൃഷ്ണൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് ബോബി – സഞ്ജയ് ടീം ആണ്. “ഇന്നലെ” വരെ എന്ന ചിത്രത്തിന് ശേഷം ജിസ് ജോയ് – ആസിഫ് അലി ടീമിന് വേണ്ടി ബോബി – സഞ്ജയ് ടീം തിരക്കഥ രചിക്കുന്ന ചിത്രം കൂടിയാണിത്.

Advertisements

ബൈസൈക്കിൾ തീവ്സ്, സൺഡേ ഹോളിഡേ, വിജയ് സൂപ്പറും പൗർണമിയും, ഇന്നലെ വരെ, തലവൻ എന്നീ ചിത്രങ്ങൾക്ക് ശേഷം ആസിഫ് അലി – ജിസ് ജോയ് ടീം ഒന്നിക്കുന്ന ആറാം ചിത്രമാണിത്. ഡ്രീം ക്യാച്ചർ പ്രൊഡക്ഷൻസ്, കാലിഷ് പ്രൊഡക്ഷൻസ് എന്നിവയുടെ അഞ്ചാം നിർമ്മാണ സംരംഭം കൂടിയാണ് ഈ ചിത്രം. ഈ വർഷം തന്നെ ഈ ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിക്കും. പിആർഒ – വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതേസമയം, മിറാഷ് ആണ് ആസിഫ് അലിയുടേതായി അണിയറയില്‍ ഒരുങ്ങുന്നത്. അപർണ്ണ ബാലമുരളി നായികയാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജീത്തു ജോസഫ് ആണ്. കഴിഞ്ഞ വർഷം മലയാളത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട കിഷ്കിന്ധ കാണ്ഡം എന്ന ചിത്രത്തിന് ശേഷം ആസിഫ് അലി- അപർണ്ണ ബാലമുരളി കോംബോ ഒന്നിക്കുന്ന ചിത്രം കൂടിയാണ് മിറാഷ്. ആസിഫ് അലിയുടെ 2025ലെ ആദ്യ റിലീസായ രേഖചിത്രം ബോക്സ് ഓഫീസിൽ ഗംഭീര ഹിറ്റായി മാറിയിരുന്നു. ആസിഫ് അലി, അപർണ്ണ ബാലമുരളി എന്നിവരെ കൂടാതെ ഹക്കിം ഷാ, ഹന്നാ റെജി കോശി, സമ്പത്ത് എന്നിവരാണ് മിറാഷിലെ പ്രമുഖ താരങ്ങൾ.

Hot Topics

Related Articles