നമുക്കെല്ലാം ജീവിക്കാന്‍ ഒരു ജോലി വളരെ ആവശ്യമാണ്. അതിനുവേണ്ടിയാണ് നാം കഷ്ടപ്പെട്ട് പഠിക്കുന്നതുതന്െ. കഷ്ടപ്പെട്ട് പഠിച്ച് ടെസ്റ്റും ഇന്റര്‍വ്യൂവുമൊക്കെ അറ്റന്റുചെയ്ത് വേണമെങ്കില്‍ അത്യാവശ്യം റെക്കമന്റേഷനുകളുമൊകകെ ഒപ്പിച്ച് ഏതെങ്കിലും സ്ഥാപനത്തില്‍ കയറിപ്പറ്റുകയാണ് എല്ലാവരും ചെയ്യാറ്. സര്‍ക്കാര്‍ ജോലി കിട്ടാത്തവരുടെ കാര്യമാണേ. കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്ക് അവരുടേതായ സ്റ്റ്രാറ്റജീസ് ഉണ്ടാവും എന്നത് സ്വാഭാവികം. പക്ഷേ ആ സ്ട്രാറ്റജീസ് എത്രത്തോളം തൊഴിലാളി വിരുദ്ധമാകാറുണ്ട് എന്നത് നാം ഒന്ന് പരിശോധിക്കേണ്ടതാണ്.
പല കോര്‍പ്പറേറ്റ് സ്ഥാപനങ്ങളും അങ്ങേയറ്റം തൊഴിലാളി വിരുദ്ധതയില്‍ പ്രവര്‍ത്തിച്ച് ലാഭം കൊയ്യുന്നവരാണ്. എന്നാല്‍ അതിന് അപമാനമായി ചില സ്ഥാപനങ്ങള്‍ ജീവനക്കാര്‍ക്ക് മാനസിക ബുദ്ധിമുട്ടുണ്ടാക്കാതെ അവര്‍ക്ക് ആവശ്യമായതെല്ലാം ചെയ്ത് കൊടുത്ത് ്വരില് നിന്നും മാക്സിമം ഔട്ട്പുട്ട് ഉണ്ടാക്കുന്നുണ്ട്. . അത് വളരെ വിരളമാണെന്നു മാത്രം. അത്തരം സ്ഥാപനങ്ങളെ അഭിനന്ദിക്കാതിരിക്കാനാവില്ല. അവര്‍ക്ക് ചിലപ്പോള്‍ കുറഞ്ഞ സമയംകൊണ്ട് കോടികളുടെ ലാഭം ഉണ്ടാക്കാന്‍ സാധിക്കില്ലായിരിക്കും പക്ഷെ നല്ലൊരന്തരീക്ഷം സൃഷ്ടിച്ച് അവിടത്തെ ജീവനക്കാര്‍ ഏറെ ആത്മാര്‍ത്ഥതയോടെ അവരുടെ ഓരോ തുള്ളി വിയര്‍പ്പും ആ സ്ഥാപനങ്ങള്‍ക്കുവേണ്ടി ഒഴുക്കാന്‍ തയ്യാറാവും. പക്ഷേ ഭൂരിഭാഗം സ്ഥാപനങ്ങളും ജീവനക്കാരെ വെറുപ്പിച്ച് പണിയെടുപ്പിക്കലാണ് നടത്തുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഓവര്‍ലോഡ് പണി കൊടുക്കുകയും വേതനത്തെ എങ്ങനെയെല്ലാം വെട്ടിച്ചുരുക്കാമെന്ന് ഗവേഷണം നടത്തുകയും ചെയ്യും. ഇതിനെതിരെ എന്തെങ്കിലും മിണ്ടുന്നവര്‍ തീര്‍ത്തും ഒറ്റപ്പെടുകയും അവര്‍ക്ക് ജോലി നഷ്ടമാവുകയും ചെയ്യും എന്നല്ലാതെ ഒരു മാറ്റവും ഉണ്ടാവില്ല. തെഴിലവസരങ്ങള് ഇപ്പോള്‍ ധാരാളമുണ്ടെങ്കിലും പലര്‍ക്കും റിസ്ക് എടുക്കാന്‍ മടിയാണ്. മടിയെന്നല്ല ഭയമാണ്. അതുകൊണ്ടുതന്നെ പ്രതികരിക്കാതെ എങ്ങനെയെങ്കിലും മാക്സികം അഡ്ജസ്റ്റ് ചെയ്യാനാണ് കൂടുതല്‍പേരും ശ്രമിക്കുന്നത്. മുടക്കാന്‍ പറ്റാത്ത ഇഎംഐകള്‍, വീട്ടുവാചക, കുട്ടികളുടെ പഠിത്തം എന്നുതുടങ്ങി കടമ്പകള്‍ നിരവധിയാണ്. ഇവയൊക്കെ മുന്നില്‍ നിന്ന് ചിരിക്കുമ്പോള്‍ പ്രതികരണശേഷിയും ആവേശവുമെല്ലാം താനേ കെട്ടടങ്ങുകയാണ് പതിവ്. കോര്‍പറേറ്റ് അല്ലാത്ത പല സ്ഥാപനങ്ങളുടെ സ്ഥിതിയും ഇതില്‍ നിന്നും മെച്ചമല്ല.
കോര്‍പ്പറേറ്റ് മുതലാളി ലാഭമുണ്ടാക്കുമ്പോള്‍ മറ്റു ചില സ്ഥാപനങ്ങളിലെ തലപ്പത്തുള്ളവര്‍ മറ്റു ജീവനക്കാരെ ചൂഷണം ചെയ്ത് കൂടുതല്‍ സമ്പാദിക്കുന്നു. എവിടെയായാലും തൊഴിലാളികള്‍ എന്നും ചൂഷണങ്ങള്ക്കിരയാവുകതന്നെ ചെയ്യും. ഇത്തരത്തിലുള്ള ചൂഷണങ്ങള്ക്കിരയാവുന്നവര് അതൊന്നും പുറത്തുപറയാനാവാതെ വീര്‍പ്പുമുട്ടുന്നുണ്ട്. ഇത്തരം ചൂഷണങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ ഒരു ശ്രമം നടത്തിനോക്കാം നമുക്ക്. നിങ്ങളുടെ തൊഴിലിടങ്ങളിലെ ബുദ്ധിമുട്ടുകള്‍ നിങ്ങളുടെ ഐഡന്റിറ്റി വെളിപ്പെടുത്താതെ ലോകത്തെ അറിയിക്കാം ജാഗ്രതാ ലൈവിലൂടെ.