കോട്ടയം: കേന്ദ്രസർക്കാർ ഫെഡറൽ വ്യവസ്ഥിതിയെ തകർക്കുന്ന നയം ആണ് സ്വീകരിക്കുന്നതെന്നും കേന്ദ്രത്തിന്റെ മുന്നിൽ മുട്ടുമടക്കാത്ത സർക്കാർ ഉള്ളത് കേരളത്തിൽ മാത്രമാണെന്നും ജോബ് മൈക്കിൾ എം എൽ എ പറഞ്ഞു. കേരള ഇറിഗേഷൻ എംപ്ളോയീസ് യൂണിയൻ കെ ടി യു സി എം സംസ്ഥാന പ്രവർത്തക യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിലവിൽ സർവീസിലുള്ള എസ് എൽ ആർമാരുടെ വിരമിക്കൽ പ്രായം 60 ആയി ഉയർത്തുക, ക്ഷേമനിധി ഏർപ്പെടുത്തുക, വിരമിച്ച എസ് എൽ ആർ കാർക്ക് ഡെയിലി വേജസിൽ 70 വയസുവരെ തുടരാൻ അനുവദിക്കുക,12 മാസം മുടങ്ങാതെ തൊഴിൽ അനുവദിക്കുന്നതിനുള്ള ശ്രമം സംഘടനയുടെ ഭാഗത്ത് നിന്നും ഉണ്ടാക്കുന്നതിന് ശ്രമിക്കുമെന്നും കേരള ഇറിഗേഷൻ എംപ്ലോയീസ് യൂണിയൻ കെ ടി യൂ സി (എം) പ്രസിഡന്റ് കൂടിയായ എം എൽ എ യോഗത്തിൽ ഉറപ്പു നൽകി. കേരള കോൺഗ്രസ് (എം) ഹൈപവർ കമ്മറ്റി അംഗം
വിജി എം തോമസ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. പി. എം വിൽസൺ, കെ.പി ഗോപി, എസ്. മുരളി, ഇ.ടി ആൻഡ്രു, പി.വി ഹരികുമാർ, വി .വി വിശ്വനാഥൻ എന്നിവർ പ്രസംഗിച്ചു.