“താരങ്ങളുടെ അമിതമായ പ്രതിഫലം സിനിമ വ്യവസായത്തെ നശിപ്പിക്കുന്നു; സിനിമയുടെ ഉള്ളടക്കത്തിന് പ്രാധാന്യം നൽകി, താരങ്ങൾ പ്രതിഫലം വെട്ടിക്കുറയ്ക്കണം”; ജോൺ എബ്രഹാം

മുംബൈ: നടന്‍ എന്നതിനൊപ്പം നിര്‍മ്മാതാവ് കൂടിയാണ് ബോളിവുഡ് താരം ജോൺ എബ്രഹാം. ഹിന്ദി സിനിമയിലെ അഭിനേതാക്കള്‍ വാങ്ങുന്നത് അമിതമായ പ്രതിഫലം ആണെന്നും. ഇതിനാല്‍ ഒരു വ്യവസായമെന്ന നിലയിൽ സിനിമ ലോകം ശരിക്കും ദുരിതമനുഭവിക്കുകയാണെന്ന് ജോണ്‍ എബ്രഹാം തുറന്നുപറയുകയാണ് ഇപ്പോള്‍. 

Advertisements

ദി ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയോട് സംസാരിക്കവേ ഒരു സിനിമയ്ക്ക് അഭിനേതാക്കള് 100 കോടി രൂപ പ്രതിഫലം വാങ്ങുന്നതും, താരങ്ങളുടെ പരിവാരങ്ങളുടെ ചിലവും സിനിമ നിര്‍മ്മാണ ചിലവ് കുത്തനെ ഉയര്‍ത്തുന്നു എന്നാണ്  ജോൺ തുറന്നു പ്രതികരിച്ചത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അദ്ദേഹം പറഞ്ഞു, “ഇത് ഇപ്പോൾ തന്നെ ഹിന്ദി സിനിമയെ ദോഷകരമായി ബാധിക്കുകയാണ്. ഒരു സമയത്ത് അഭിനയിക്കേണ്ടവര്‍ക്ക് പണം നല്‍കേണ്ട എന്ന് തീരുമാനിക്കേണ്ടി വരും, കാരണം ഇത്രയും വലിയ തുക പ്രതിഫലം നല്‍കിയിട്ട് ബജറ്റ് ഉയരുന്നത് ഒരിക്കലും ശരിയല്ല. നല്ല സിനിമ പോലും എടുക്കാന്‍ സാധിക്കില്ല. ഇത് പരിഹാസ്യമാണ്.”

വരാനിരിക്കുന്ന ബോളിവുഡ് ചിത്രം ദി ഡിപ്ലോമാറ്റില്‍ നായകനായ താരം ഹിന്ദി സിനിമാ വ്യവസായത്തിന്‍റെ അവസ്ഥ  ഇന്നത്തെ അഭിനേതാക്കൾ തിരിച്ചറിയേണ്ടതുണ്ടെന്നും പറഞ്ഞു. 

“അഭിനേതാക്കൾ ഇങ്ങനെ ചിന്തിക്കുന്നുണ്ടോ അതോ അവരുടെ ഏജന്‍റുമാരാണോ അവരെ ചിന്തിപ്പിക്കുന്നത് എന്ന് അറിയില്ല. എന്തായാലും നിങ്ങള്‍ വേറെ ഏതോ ലോകത്താണെന്ന് ഞാന്‍ മനസിലാക്കുന്നു. പക്ഷേ നിങ്ങൾക്ക് അത്ര മിടുക്കന്മാരായി ഇരിക്കാന്‍ സാധിക്കില്ല. നിങ്ങൾ യഥാർത്ഥ ലോകം കാണേണ്ടതുണ്ട്. ഒരു ദിവസം നിങ്ങള്‍ക്ക് ഉണരേണ്ടിവരും, ഈ വ്യവസായത്തില്‍ നിങ്ങള്‍ പ്രതിസന്ധിയിലാണ് എന്ന് അറിയേണ്ടിവരും” ജോൺ പറഞ്ഞു. 

അഭിനേതാക്കൾ പ്രതിഫലം വെട്ടിക്കുറയ്ക്കണമെന്നും അവരുടെ പ്രതിഫലം എത്രയെന്ന് അവര്‍ തന്നെ വ്യാപകമായി പ്രചരിപ്പിക്കുന്ന രീതിയും തിരുത്തണമെന്ന് ജോണ്‍ എബ്രഹാം പറയുന്നു. “ആദ്യം തിരുത്തേണ്ടത് നിങ്ങളുടെ വ്യക്തിപരമായ ചിലവ് വെട്ടിക്കുറയ്ക്കുക എന്നതാണ്. നിങ്ങൾക്ക് അത്ര വിലയില്ലെന്ന് ഒരു സംവിധായകൻ നിങ്ങളോട് പറയുമ്പോൾ, നിങ്ങൾ അത് മനസ്സിലാക്കേണ്ടതുണ്ട്. ഞങ്ങൾക്ക് ഇതുവരെ ആ ചിന്തയില്ല. മറ്റ് അഭിനേതാക്കളുമായി ഞങ്ങളെത്തന്നെ താരതമ്യം ചെയ്യുന്നു, പ്രതിഫലം അവര്‍ തന്നെ പല രീതിയില്‍ വിളിച്ചുപറയുന്നു, അതാണ് ഏറ്റവും മോശമായ കാര്യം.” നടന്‍ പറഞ്ഞു.

“നമ്മൾ ഒരു അഗാധ തമോഗർത്തത്തിലേക്കാണെന്ന് അഭിനേതാക്കൾ മനസിലാക്കണം, അവർ പിന്നോട്ട് പോയി സിനിമയിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. സിനിമകൾ ലാഭമുണ്ടാക്കിയാൽ ഞങ്ങൾ ലാഭമുണ്ടാക്കുന്നു, കാരണം ഞങ്ങൾ ഇതിനകം തന്നെ ദശലക്ഷക്കണക്കിന് സമ്പാദിച്ചുവെന്ന് അഭിനേതാക്കൾ പറയണം. നിങ്ങൾ ഈ സംവിധാനത്തെ എത്രമാത്രം ചൂഷണം ചെയ്യും?”

എന്നിരുന്നാലും, ബോക്‌സ് ഓഫീസ് വിജയത്തിന് വേണ്ടി നിർമ്മാതാക്കളും താരങ്ങള്‍ക്ക് കനത്ത പ്രതിഫലം നൽകാൻ തയ്യാറുള്ളതിനാൽ, സിനിമാ നിർമ്മാണത്തിന്‍റെ വർദ്ധിച്ചുവരുന്ന ചെലവിന്‍റെ മുഴുവൻ ഉത്തരവാദിത്തവും അഭിനേതാക്കൾക്കുള്ളതല്ലെന്നും ജോണ്‍ പറയുന്നു.

“നിർമ്മാതാക്കളെല്ലാം ഈ വലിയ തുക നൽകാൻ തയ്യാറാണ്,” ജോൺ പറഞ്ഞു, ഹിന്ദി ചലച്ചിത്ര ലോകം ഉള്ളടക്കത്തിന് മുൻഗണന നൽകേണ്ടതുണ്ടെന്ന് ജോൺ പറഞ്ഞു. “സിനിമകൾ നിർമ്മിക്കുക, ഒരു നടനും നിങ്ങൾക്ക് ഒരു ഓപ്പണിംഗ് ഉറപ്പു നൽകാൻ കഴിയില്ല. നിങ്ങളുടെ ഉള്ളടക്കം ശരിയാക്കുക, തിരക്കഥയനുസരിച്ച് അഭിനേതാക്കളെ അവതരിപ്പിക്കുക.” ജോണ്‍ പറയുന്നു. ജോണിന്‍റെ ഡിപ്ലോമാറ്റ് ഇപ്പോൾ മാർച്ച് 14 ന് തിയേറ്ററുകളിൽ എത്തും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.