ലണ്ടൻ: ബ്രിട്ടന്റെ മുൻ ഉപ പ്രധാനമന്ത്രി ആയിരുന്ന ജോണ്‍ പ്രെസ്‌കോട്ട് അന്തരിച്ചു. ഏറെ നാളുകളായി അല്‍ഷിമേഴ്സ് രോഗ ബാധിതനായി കെയർ സെന്ററില്‍ കഴിയുകയായിരുന്നു ജോണ്‍ പ്രെസ്‌കോട്ട്. മുൻ ട്രേഡ് യൂണിയൻ പ്രവർത്തകനായിരുന്ന പ്രെസ്കോട്ട് 1997 ലെ പൊതുതെരഞ്ഞെടുപ്പില്‍ ലേബറിൻ്റെ വൻ തകർച്ചയ്ക്ക് ശേഷം ടോണി ബ്ലെയറിൻ്റെ ഉപപ്രധാനമന്ത്രിയായി 10 വർഷം സേവനം ചെയ്തത്.
1938ല്‍ വെയില്‍സില്‍ റെയില്‍വേ സിഗ്നല്‍ ജീവനക്കാരന്റെ മകനായി ജനിച്ച പ്രെസ്കോട്ട് 15ാം വയസില്‍ പഠനം ഉപേക്ഷിച്ച് പല വിധ തൊഴിലുകള്‍ ചെയ്തതിന് ശേഷമാണ് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. കെയർ സെന്ററില്‍ സമാധാന പൂർവ്വമായിരുന്നു അന്ത്യമെന്നാണ് കുടുംബം വിശദമാക്കുന്നത്. മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രിമാരായ ജേംസ് ഗോർഡൻ ബ്രൗണ്‍, ടോണി ബ്ലെയർ എന്നിവരടക്കമുള്ളവർ ജോണ്‍ പ്രെസ്‌കോട്ടിന് അനുശോചനമറിയിച്ച് ഇതിനോടകം പ്രതികരിച്ചിട്ടുണ്ട്. രാഷ്ട്രീയത്തില്‍ കണ്ട ഏറ്റവും കഴിവുള്ള വ്യക്തിയായിരുന്നു പ്രെസ്കോട്ടെന്നാണ് ടോണി ബ്ലെയർ പ്രതികരിച്ചത്.