തിരുവനന്തപുരം: നര്‍ത്തകനും നൃത്താധ്യാപകനും അന്തരിച്ച കലാഭവന്‍ മണിയുടെ സഹോദരനുമായ ഡോ. ആര്‍എല്‍വി രാമകൃഷ്ണനെ അധിക്ഷേപിച്ച സത്യഭാമയ്ക്കെതിരേ പട്ടിക ജാതി/ വര്‍ഗ പീഡന നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ജോണ്സണ് കണ്ടച്ചിറ. നവോഥാന വായ്ത്താരി പാടുന്ന കേരളീയ സമൂഹത്തില്‍ പ്രത്യേകിച്ച് സാംസ്കാരിക മണ്ഡലത്തില്‍ പോലും അന്തര്‍ലീനമായിരിക്കുന്ന ജാതിവെറിയുടെ പ്രകടനമാണ് സത്യഭാമയിലൂടെ പുറത്തുവന്നിരിക്കുന്നത്. ശരീരത്തിന്റെ നിറവും ജന്മം കൊണ്ട ജാതിയും അധിക്ഷേപത്തിന് നിദാനമാകുന്ന വര്‍ണ വ്യവസ്ഥയുടെ പ്രേതം ഇപ്പോഴും സമൂഹത്തില്‍ രൂഢമൂലമായിരിക്കുന്നു എന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണിത്. നടന കലയില്‍ ഡോ. ആര്‍എല്‍വി രാമകൃഷ്ണന്റെ ഉയര്‍ന്ന യോഗ്യത അറിയാതെയല്ല സത്യഭാമ എന്തോ ഒന്നു പഠിച്ചു എന്ന് അവഹേളിച്ചത്.
മോഹിനിയാട്ടം ഉള്‍പ്പെടെയുള്ള കലാപ്രകടനങ്ങള്‍ ചിലര്‍ക്കു മാത്രം അര്‍ഹതപ്പെട്ടതാണെന്ന ഓര്‍മപ്പെടുത്തലാണ് സത്യഭാമ നടത്തിയിരിക്കുന്നത്. ഈ വംശീയ ചിന്തയ്ക്കെതിരായ നിയമ നടപടി വൈകുന്നത് വംശവെറിയെ പ്രോല്‍സാഹിപ്പിക്കുന്നതിന് തുല്യമാണ്. ഡോ. ആര്‍എല്‍വി രാമകൃഷ്ണനെതിരായ വംശവെറി ഇത് ആദ്യമായല്ല. സംസ്ഥാനത്തെ ഒരു മന്ത്രിക്കു പോലും പൊതുവേദിയില്‍ അയിത്തം നേരിടേണ്ടി വന്നകാര്യം നാം വിസ്മരിക്കരുത്. സത്യഭാമയ്ക്കെതിരേ സത്വര നിയമ നടപടിയിലൂടെ സമൂഹത്തില്‍ നടമാടുന്ന വര്ണവെറിയ്ക്കും വംശീയതയ്ക്കും കടിഞ്ഞാണിടാനുള്ള ആര്‍ജ്ജവം സര്‍ക്കാര്‍ കാണിക്കണമെന്നും ജോണ്സണ് കണ്ടച്ചിറ ആവശ്യപ്പെട്ടു.