അതിര്‍ത്തികളിലെ ലഹരി മാഫിയ:സംയുക്ത പരിശോധനയുമായി കേരള-കര്‍ണാടക എക്‌സൈസ് അധികൃതര്‍

ക്രിസ്തുമസ് -ന്യൂഇയര്‍ സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ പാര്‍ട്ടിയും മാനന്തവാടി എക്‌സൈസ് റെയിഞ്ച് പാര്‍ട്ടിയും സംയുക്തമായി കര്‍ണാടക എക്‌സൈസ് ഉദ്യോഗസ്ഥരോടൊപ്പമാണ് അതിര്‍ത്തികളില്‍ പരിശോധന നടത്തിയത്.

Advertisements

കേരള- കര്‍ണാടക അതിര്‍ത്തി പ്രദേശങ്ങളായ ബാവലി മുതല്‍ ബൈരകുപ്പ വരെയുള്ള കബനി നദിയുടെ പുഴയോരങ്ങളിലും വന പ്രദേശങ്ങളിലുമായിരുന്നു സംയുക്ത പരിശോധന.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബാവലി ചെക്ക് പോസ്റ്റില്‍ വച്ച് സംയുക്തമായി 26 വാഹനങ്ങള്‍ പരിശോധന നടത്തി. കബനി പുഴയില്‍ ബൈരക്കുപ്പ മുതല്‍ പെരിക്കല്ലൂര്‍ വരെ തോണിയില്‍ സംയുക്തപരിശോധന നടത്തി.

മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജിത് ചന്ദ്രന്‍, കര്‍ണാടക ഡെപ്യൂട്ടി എക്‌സൈസ് സൂപ്രണ്ട് വിക്രം, കര്‍ണാടക എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഗീത എന്നിവര്‍ നേതൃത്വം നല്‍കി. റെയ്ഡില്‍ 35 ഉദ്യോഗസ്ഥരും കര്‍ണാടക ഫോറസ്റ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

Hot Topics

Related Articles