ജോജി വാളിപ്ലാക്കലിനെ കേരള കോണ്‍ഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി അഭിനന്ദിച്ചു

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി കാര്‍ഷിക ഗ്രാമ വികസന ബാങ്ക് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും പുറത്താക്കിയ ബാങ്ക് ഭരണസമിതിയുടെ തെറ്റായ നടപടിയെ ചെറുത്തു തോല്‍പ്പിച്ച ജോജി വാളിപ്ലാക്കലിനെ കേരള കോണ്‍ഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ അഭിനന്ദിച്ചു.

Advertisements

ഹൈക്കോടതിയുടെയും കോട്ടയം ജില്ല ജോയിന്റ് രജിസ്ട്രാറുടെയും ഉത്തരവിനെത്തുടര്‍ന്നാണ് ജോജി വാളിപ്ലാക്കല്‍ ഭരണസമിതിയോഗത്തില്‍ പങ്കെടുത്തത്. ബാങ്ക് കവാടത്തില്‍ നടത്തിയ അനുമോദന യോഗത്തില്‍ നിയോജകമണ്ഡലം പ്രസിഡന്റ് മജു പുളിക്കല്‍, മറിയാമ്മ ടീച്ചര്‍, ജോസ് കൊച്ചുപുര, എം.വി. വര്‍ക്കി, ജോണി ആലപ്പാട്ട്, സിബി നമ്പുടാകം, ചാക്കോച്ചന്‍ വെട്ടിക്കാട്ട്, ജോയി മുണ്ടാമ്പള്ളി, രാജു മായാലില്‍, ഡാനി കുന്നത്ത്, തങ്കച്ചന്‍ ചെന്നക്കാട്ടുകുന്നേല്‍, ജോബിന്‍ കല്ലംമാക്കല്‍, ജോണി അയ്യനാകുഴി, എ.ജെ. ജോര്‍ജ് ആയിലൂക്കുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു.

Hot Topics

Related Articles