തിരുവനന്തപുരം: മോദി സര്‍ക്കാര്‍ കക്കാന്‍ ഇറങ്ങുമ്പോള്‍ സംസ്ഥാനം ഫ്യൂസ് ഊരി കൊടുക്കുന്നു എന്ന് പ്രമേയം അവതിരിപ്പിച്ച് ഷാഫി പറമ്പിലിന്റെ കുറ്റപ്പെടുത്തല്‍. ജനരോഷത്തില്‍ നിന്ന് സംഘപരിവാരിനെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കരുത്. കോണ്‍ഗ്രസ്സിനെ വിമര്‍ശിക്കാനുള്ള ത്വരയാണ് സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്നത്. അടിസ്ഥാന വില 36 ശതമാനവും നികുതി 60 ശതമാനവും അടക്കേണ്ടി വരുന്ന ഗതികേയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇന്ധന വില വര്‍ധന ചര്‍ച്ചയായപ്പോള്‍ ധന മന്ത്രി കെഎന്‍ ബാലഗോപാല്‍ പ്രതിപക്ഷത്തിന് എതിരെ വിഷയം ജോജു ജോര്‍ജ് വിഷയം ഉന്നയിച്ചു. ഇതോടെ ഭരണ പ്രതിപക്ഷ വാക് പോരിനും വിഷയം കാരണമായി.സംസ്ഥാനത്ത് ഇത്തരം സംഭവം കേട്ടുകേള്‍വിയില്ലാത്തത് ആണെന്നായിരുന്നു കെ എന്‍ ബാലഗോപാലിന്റെ പരാമര്‍ശം. മറ്റ് സംസ്ഥാനങ്ങളില്‍ നികുതി കേരളത്തിലേക്കാള്‍ അധികമാണെന്നും ദനമന്ത്രി വ്യക്തമാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രശസ്ത സിനിമാ താരത്തെ വഴി തടഞ്ഞതും വണ്ടി അടിച്ചുപൊട്ടിച്ചതും ആരാണെന്ന ചോദ്യം ഉന്നയിച്ച ധനമന്ത്രി ആക്രമം നടത്തിയ ശേഷം കപട പ്രചാരണങ്ങള്‍ നടത്തുകയാണ് എന്നും കുറ്റപ്പെടുത്തി. അതേസമയം, കേരളത്തില്‍ അക്രമ പരമ്പര നടത്തിയവരാണ് കോണ്‍ഗ്രസിന്റെ സമരത്തെ വിമര്‍ശിക്കുന്നത് എന്നും സമരം ചെയ്യാന്‍ കോണ്‍ഗ്രസിനെ പഠിപ്പിക്കേണ്ടെന്നുമായിരുന്നു പ്രതിപക്ഷ നേതാവിന്റെ മറുപടി.
ജോജുവിന്റെ വാഹനം ആക്രമിച്ചവരെ തിരിച്ചറിഞ്ഞെന്നും ഇന്ന് തന്നെ അറസ്റ്റ് നടപടികള്‍ ഉണ്ടാകുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു. മൈക്ക് ഉപയോഗിക്കാന്‍ അനുമതി നേടിയിരുന്നില്ലെന്നും റോഡ് ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെടുത്തിയായിരുന്നു പ്രതിഷേധം. വനിതാ പ്രവര്‍ത്തകരുടെ പരാതിയില്‍ തെളിവുണ്ടെങ്കില്‍ നടപടി എടുക്കുമെന്നും കമ്മീഷണര്‍ വ്യക്തമാക്കി.