കോട്ടയം: കോൺഗ്രസിന്റെ സമരത്തിനിടയിലേയ്ക്കു നടൻ ജോജു ജോർജ് പ്രതിഷേധവുമായി എത്തിയതിനു പിന്നാലെ ശ്രദ്ധേയമായ കോൺഗ്രസിന്റെ ഇന്ധന വില വർദ്ധന സമരത്തിന് പിന്നാലെ കേന്ദ്ര സർക്കാർ ഇന്ധന വില കുറച്ചിതിൽ കോൺഗ്രസ് പ്രവർത്തകർ ആഹ്ളാദത്തിൽ.
കേന്ദ്രത്തിലും,കേരളത്തിലും കോൺഗ്രസ് ഉയർത്തിയ പ്രതിഷേധ സമരങ്ങളുടെ ഫലമായാണ് കേന്ദ്രസർക്കാർ പെട്രോൾ ഡീസൽ ഇന്ധനങ്ങളുടെ നികുതി തീരുവ കുറച്ചതെന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകർ അവകാശപ്പെട്ടു. സമാന പാതയിൽ സംസ്ഥാനസർക്കാർ നികുതി കുറയ്ക്കുന്നതുവരെ സമരം തുടരുമെന്നു യൂത്ത് കോൺഗ്രസ് അറിയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിഷയത്തിൽ ജനങ്ങളുടെ പിന്തുണ തേടിയും യൂത്ത് കോൺഗ്രസ് കോട്ടയം നിയോജകമണ്ഡലം പ്രസിഡൻറ് രാഹുൽ മറിയപ്പള്ളിയുടെ നേതൃത്വത്തിൽ പ്രവർത്തകർ കോട്ടയം നഗരത്തിൽ ദീപാവലി ദിനത്തിൽ മധുര പലഹാരങ്ങൾ വിതരണം ചെയ്തു. ‘തിന്മയുടെ മേലുള്ള നന്മയുടെ വിജയത്തന്റെ, സന്തോഷത്തിലാണ് മധുരപലഹാരങ്ങൾ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം പി.കെ വൈശാഖ്, യൂത്ത് കോൺഗ്രസ് നേതാക്കളായ അരുൺ മർക്കോസ് മാടപ്പാട്ട്,യഥു സി നായർ,ഡാനി രാജു, ജിജി മൂലംകുളം, ആൽബിൻ,രഞ്ജിത്ത് പ്ലാപ്പറമ്പിൽ,ഷൈൻ സാം,നിതിൻ മാത്യൂ കുര്യൻ, മീവൽ ഷിനു കുരുവിള,ഹരികൃഷ്ണൻ,അഫ്സൽ,വിവേക്,ദീപു ചന്ദ്രബാബു,മരിയൻ തുടങ്ങിയവർ പ്രസംഗിച്ചു