ശബരിമലയില്‍ പ്രവേശിക്കാൻ സ്ത്രീകള്‍ക്ക് എല്ലാതരത്തിലുമുള്ള സുരക്ഷ ഒരുക്കണമായിരുന്നുവെന്ന് നടിയും ഡബ്ല്യുസിസി അംഗവുമായ ജോളി ചിറയത്ത്. ശബരിമലയില്‍ കയറാൻ ശ്രമിച്ച പെണ്ണുങ്ങള്‍ക്കെതിരെ കേസെടുത്തത് സമൂഹത്തിന്റെ അപചയമാണ് കാണിക്കുന്നതെന്നും ഒരു ഓണ്‍ലൈൻ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ നടി പറഞ്ഞു.
മല കയറാൻ തയ്യാറായ പെണ്ണുങ്ങള്‍ക്ക് സുരക്ഷ ഒരുക്കുക എന്നതായിരുന്നു ആദ്യം ചെയ്യേണ്ടത്. എന്നാൽ സുരക്ഷ ഒരുക്കുന്നതിനു പകരം നിർഭാഗ്യവശാല്‍ കയറാൻ പോയ പെണ്ണുങ്ങള്‍ക്കെതിരെ കേസുകളാണ് ഉണ്ടായത്. കാരണം അത്രയ്ക്കും അപചയത്തില്‍ ആയിക്കഴിഞ്ഞു. വിശ്വാസം എന്നു പറയുന്നത് ഇന്ന് രാഷ്ട്രീയമാണ്. അതുകൊണ്ട് അതിനകത്തു രാഷ്ട്രീയ താല്പര്യങ്ങളുണ്ട്. നമുക്ക് തുല്യത കൊണ്ടുവരാനും, സ്ത്രീകളുടെ ശരീരത്തിന് അശുദ്ധി ഇല്ല എന്ന് പറയാനുമുള്ള പരിപാടിയല്ല ഇത്. സിപിഎം ഗവണ്മെന്റ് ആയതുകൊണ്ട് മാത്രമാണ് ഇതിനെ അവർ എതിർത്തത്”- ജോളി ചിറയത്ത് പറഞ്ഞു.